ചെന്നൈ: ഐഎസ്ആര്‍ഒയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യത്തിൽ ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കുലശേഖരപട്ടണത്തില്‍ പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറകല്ലിടല്‍ ചടങ്ങിനു മുന്നോടിയായി തമിഴ്‌നാട് സര്‍ക്കാർ നൽകിയ പരസ്യത്തിനെതിരെയാണ് വിമർശനം. ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്.
പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി മുന്‍ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.’കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു പരസ്യം. എന്നാല്‍, ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടമുള്ള പരസ്യം വെകാതെ വിവാദമായി
“അടയ്ക്കുന്ന നികുതിക്ക് അനുസരിച്ച് ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ ഉണ്ടാകുന്ന പുരോഗതി കാണാന്‍ അവര്‍ തയ്യാറല്ല. പരസ്യം നല്‍കിയപ്പോള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം നല്‍കാന്‍ അവര്‍ക്കായില്ല”-പ്രധാനമന്ത്രി കുറ്റപ്പെടുത്തി
ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കുവാന്‍ ഡിഎംകെ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.
“ജോലിയും ചെയ്യാതെ വെറുതെ ക്രെഡിറ്റ് എടുക്കാന്‍ നടക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ ഞങ്ങളുടെ പദ്ധതികള്‍ അവരുടെ പേരിൽ ആക്കുന്നതെന്ന് ത്തര്‍ക്കാണ് അറിയാത്തത്? എന്നാല്‍, ഇപ്പോള്‍ അവര്‍ പരിധികടന്നു. തമിഴ്‌നാട്ടിലെ ഐഎസ്ആര്‍ഒ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാനായി അവര്‍ ഇന്ന് ചൈനയുടെ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണ്’, തിരുനെല്‍വേലിയില്‍ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി ആരോപിച്ചു.