ഹൈദരാബാദ്: ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകുമെന്ന പരാമർശവുമായി തെലങ്കാന എം.പിയും ബി.ജെ.പി നേതാവുമായ ധരംപുരി അരവിന്ദ്. അന്നം തരുന്ന കയ്യെ തിരിച്ചുകൊത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പദ്ധതികൾ പരിഗണിച്ച് ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും അരവിന്ദ് ആവശ്യപ്പെട്ടു.
ബി.ജെ.പി പാർട്ടി വിജയയ സങ്കൽപ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മുൻ കോൺഗ്രസ് നേതാവും നിസാമാബാദ് എം.എൽ.എയുമായിരുന്ന ഡി. ശ്രീനിവാസിന്റെ മകനാണ് അരവിന്ദ്.
“നിങ്ങൾക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നുണ്ട്, പാചകവാതകവും, നല്ല വിദ്യാഭ്യാസവും ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. അദ്ദേഹം കല്യാണത്തിന് നിങ്ങൾക്ക് പണമയക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുത്തലാഖ് നിര്ത്തലാക്കി നിങ്ങളുടെ ആത്മാഭിമാനത്തെ സംരക്ഷിച്ചത്. എന്നിട്ടും നിങ്ങൾ കോൺഗ്രസിനോ ബി.ആർ.എസിനോ വോട്ട് ചെയ്യാനാണെങ്കിൽ മുകളിലിരിക്കുന്നവൻ നിങ്ങളെ നരകത്തിലയക്കും. നിങ്ങൾ സ്വർഗത്തിൽ പോകില്ല. ഞാൻ ഴീണ്ടും ആവർത്തിക്കുന്നു, നിങ്ങൾ നരകത്തിൽ പോകും. അന്നം തരുന്ന കൈക്ക് തിരിച്ചുകൊത്തരുത്”, അരവിന്ദ് പറഞ്ഞു.
സ്വർഗത്തിൽ പോകാൻ ആഗ്രഹമുള്ളവർ കാവി പാർട്ടിയെ പിന്തുണക്കണമെന്നും അല്ലാത്തവരോട് ദൈവം പോലും പൊറുക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
Read more :
- ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
- യുപിഎ ഭരണകാലത്ത് തമിഴ്നാടിന് അർഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
- പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
- 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ