ജറുസലേം: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഈത്തപ്പഴ കയറ്റുമതിയിൽ വൻ തിരിച്ചടി നൽകുമെന്ന് ഭയന്ന് ഇസ്രായേൽ വ്യാപാരികൾ. ഗസ്സ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ വിപണിയിൽ ഇസ്രായേലി ഈത്തപ്പഴം വിൽക്കുന്നത് കൂടുതൽ ബുദ്ധിമുട്ടേറിയതായി ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രായേലി മെഡ്ജൂൾ ഈത്തപ്പഴത്തിനായുള്ള 550,000 ഡോളറിന്റെ പരസ്യ കാമ്പയിൻ ബഹിഷ്കരണ ഭയം മൂലം ഉപേക്ഷിച്ചതായാണ് ഇസ്രായേലി മാധ്യമമായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രായേലിൽനിന്നുള്ള വാർഷിക ഈത്തപ്പഴ കയറ്റുമതിയുടെ മൂന്നിലൊന്നും റമദാൻ മാസത്തിലാണ് നടക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ രക്തച്ചൊരിച്ചിലിനെത്തുടർന്ന് മുസ്ലിം സമുദായത്തിനിടയിൽ ഇസ്രായേൽ ഉൽപന്നങ്ങൾക്കെതിരെയുള്ള ബഹിഷ്കരണം ശക്തമാണ്.
Read more :
- ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
- യുപിഎ ഭരണകാലത്ത് തമിഴ്നാടിന് അർഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
- പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
- 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ