ന്യൂഡല്‍ഹി: കണങ്കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ ഇന്ത്യന്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് രോഗശാന്തി നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൈര്യസമേതം ഈ പരിക്കിനെ മറികടക്കാന്‍ ഷമിക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഷമി ട്വിറ്ററില്‍ പങ്കിട്ടിരുന്നു. ഈ ചിത്രങ്ങള്‍ റീ ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രിയുടെ ആശംസ.
‘ഷമി നിങ്ങള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ. നല്ല ആരോഗ്യം ആശംസിക്കുന്നു. അങ്ങേയറ്റത്തെ ധൈര്യത്തോടെ ഈ പരിക്കിനെ നിങ്ങള്‍ മറികടക്കുമെന്നു എനിക്കു ഉറപ്പുണ്ട്’- മോദി ആശംസകള്‍ നേര്‍ന്നു എക്സില്‍ കുറിച്ചു.
കഴിഞ്ഞവര്‍ഷത്തെ ലോകകപ്പിനിടെയാണ് ഷമിക്ക് കണങ്കാലിന് പരിക്കേറ്റത്. ലോകകപ്പിൽ ഏഴ് മത്സരങ്ങൾ കളിച്ച താരം 24 വിക്കറ്റുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു. കലാശപ്പോരിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ഹീറോ തന്നെയായിരുന്നു താരം. പിന്നീട് ഷമിക്ക് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനം ഉള്‍പ്പെടെയുള്ളവയും ഷമിക്ക് നഷ്ടമായി. വരുന്ന ഐ.പി.എലിലും ഷമിയുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതുകഴിഞ്ഞുള്ള ടി20 ലോകകപ്പ് ടീമിലും ഉള്‍പ്പെടാന്‍ ഇടയില്ല.
പരിക്ക് കഠിനമായിരുന്നതിനാല്‍ ശസ്ത്രക്രിയ അത്യാവശ്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇംഗ്ലണ്ട് പര്യടനത്തിലും പങ്കെടുക്കാനാവാതെ പോയത്. യു.കെ.യില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. ജനുവരിയില്‍ പരിക്കിന് ഇഞ്ചക്ഷന് ചെയ്യാനായി ലണ്ടനിലേക്ക് ഷമി പോയിരുന്നു. എന്നാല്‍ ഈ ഇഞ്ചക്ഷന് ഫലം കണ്ടില്ല. പിന്നാലെയാണ് ശസ്ത്രക്രിയ നടത്തിയത്.
Read more :
- ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
- യുപിഎ ഭരണകാലത്ത് തമിഴ്നാടിന് അർഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
- പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
- 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ