കേരള സർവകലാശാല യുവജനോത്സവ ലോഗോ പ്രകാശം ചെയ്തു. ‘ഇൻതിഫാദ’ എന്നാണ് യുവജനോത്സവത്തിന് പേരിട്ടിരിക്കുന്നത്. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രജിസ്ട്രാർ, ചുമട്ടുതുതൊഴിലാളികളായ ഹരി, സിന്ധു എന്നിവർക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്.
മാർച്ച് 7 മുതൽ 11 വരെ പാളയമാണ് യുവജനോത്സവത്തിന് വേദിയാകുന്നത് ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം- ഇൻതിഫാദ’ എന്നാണ് ലോഗോയിൽ കുറിച്ചിട്ടുള്ളത്.
‘ഇൻതിഫാദ’ എന്ന അറബി വാക്കിന് മലയാളത്തിൽ ‘കുടഞ്ഞു കളയുക’ എന്നാണർത്ഥം. ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പലസ്തീനിലെ ഹമാസ് നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ.
- Read More
- ബി.ടെക് പ്രവേശനത്തിൽ 13ശതമാനം വർധന
- “ചരിത്രപരമായ തീരുമാനം”: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാർഥികൾ പോക്സോ നിയമത്തെ കുറിച്ച് പഠിക്കും
- എന്താണ് ബ്ലൂ ആധാര്‍ കാര്‍ഡ്? അറിയേണ്ടതെല്ലാം…
- യുപിഐക്കും ഡിജിറ്റൽ ഇടപാടിനും ഇനി ഒടിപി വേണ്ട, പകരമെത്തുക ഈ സംവിധാനം
പലസ്തീനികളുടെ വ്യാഖ്യാനത്തിൽ അവരുടെ മേൽ പുരണ്ട അഴുക്കായ ഇസ്രയേലികളെ കുടഞ്ഞു കളയാൻ നടത്തിയ പരിശ്രമം. ഇതിൽ ‘ഒന്നാം ഇൻതിഫാദ’ 1987 ഡിസംബർ 9 നു തുടങ്ങി ആറുവർഷം നീണ്ടുനിന്നു. 1300 പലസ്തീനികൾക്ക് ജീവൻ നഷ്ടമാവുകയും 1,20,000 പേർക്ക് പരിക്കേൽക്കുകയും ആറുലക്ഷം പേർ ജയിലിലടക്കപ്പെട്ടു എന്നുമാണ് കണക്കുകൾ.
2000 മുതൽ 2005 വരെയുള്ള കാലത്തെ പ്രക്ഷോഭങ്ങളെ രണ്ടാം ഇൻതിഫാദ എന്നും വിശേഷിപ്പിക്കുന്നു.
















