ശബരിമലയിലെ കടമുറി ടെൻഡർ അട്ടിമറി വിഷയത്തിൽ തുറന്നടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
ഈ വിഷയത്തിൽ യാതൊരുവിധത്തിലുള്ള സംഘടിത ബ്ലാക്ക് മെയിലിംഗിനും ദേവസ്വം ബോർഡ് വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ നിന്ന് ടെൻഡർ വിവരങ്ങൾ ചോരുന്നത് ഒട്ടും അത്ഭുതകരമായ കാര്യമല്ലെന്നും, ഇവിടെ നിന്ന് പല കാര്യങ്ങളും ഇതുപോലെ ചോരാറുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ടെൻഡർ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ. ജയകുമാർ അറിയിച്ചു. ഭക്തരും പൊതുജനങ്ങളും വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















