ബോക്സ് ഓഫീസില്‍ വൻ വിജയം നേടിയ ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷനാണ് നായകനായെത്തിയത്. ദീപിക പദുക്കോണ്‍ നായികയുമായി. ആഗോള ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം നേടിയ ഫൈറ്റര്‍ ഇനി ഒടിടിയിലും റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നെറ്റ്‍ഫ്ലിക്സാണ് ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. ഒരു റിപ്പോര്‍ട്ട് പ്രകാരം 150 കോടിക്കാണ് ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയിരിക്കുന്നത് എന്നാണ്. ഒടിടിയില്‍ എപ്പോഴായിരിക്കും റിലീസെന്ന് വ്യക്തമല്ല.
വൈകാതെ ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ഒടിടിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംവിധാനം നിര്‍വഹിച്ചത് സിദ്ധാര്‍ഥ് ആനന്ദാണ്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ട്. ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്.
തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചെങ്കിലും കളക്ഷനില്‍ വൻ തുകയില്‍ എത്താൻ കഴിയാത്തത് ഹൃത്വിക് റോഷനെ നിരാശയിലാക്കിയിരുന്നു.
Read More……
ഹൃത്വിക് റോഷൻ നായകനായി മുമ്പെത്തിയ ചിത്രം വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്.
സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലിഖാൻ, രാധിക ആംപ്‍തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഷാഷ്‍മി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്. പി എസ് വിനോദാണ് ഛായാഗ്രാഹണം. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിച്ച വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു.