പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ കോഴ്‌സുകള്‍

കോട്ടയം : കേന്ദ്ര സര്‍ക്കാരിന്റെ സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി അസാപ് കേരളയില്‍ സൗജന്യ നൈപുണ്യ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ്, സോഫ്റ്റ്വെയര്‍ പ്രോഗ്രാമര്‍ എന്നീ കോഴ്സുകള്‍ സൗജന്യമായി പഠിക്കാന്‍ അവസരം. 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂര്‍ണമായും സൗജന്യമായ ഈ കോഴ്‌സുകള്‍ പാമ്പാടി പി.ടി.എം ഗവഃ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സ്ഥിതി ചെയുന്ന അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചായിരിക്കും നടക്കുക.  കോഴ്‌സ് വിജയകരമായി പൂര്‍ത്തീകയാക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
    
ഓഫീസ് അസിസ്റ്റന്റ് കോഴ്‌സിന് എസ്.എസ്.എല്‍.സി യാണ് യോഗ്യത. സോഫ്റ്റ്വെയര്‍ പ്രോഗ്രാമര്‍ കോഴ്‌സിന് +2 പാസ്സായിരിക്കണം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മണി മുതല്‍ 3 മണിവരെയാണ് ക്ലാസുകള്‍.
    
പരിശീലനത്തില്‍ പങ്കെടുക്കാനായി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച ആധാര്‍ കാര്‍ഡുമായി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാവുന്നതാണ്.  ഒരാള്‍ക്ക് ഒരു കോഴ്‌സിലേക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനായി  https://link.asapcsp.in/pmkvyktm എന്ന ലിങ്ക് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് : 8921636122, 8289810279

 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News