നടി തപ്സി പന്നുവും ബാഡ്മിൻ്റൺ പ്ലെയർ മത്യാസ് ബോയെയും വിവാഹിതരാകുന്നു. ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ചു പത്തു വർഷത്തെ ഇവരുടെ പ്രണയസാഫല്യമാണ് പൂവണിയാൻ പോകുന്നത്.
അടുത്ത മാസം അവസാനം ഇവരുടെ വിവാഹാഘോഷങ്ങൾ ഉദയ്പൂരിൽ വെച്ചു നടക്കും. കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ബോളിവുഡ് താരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
സിഖ്, ക്രിസ്ത്യൻ സമന്വയ രീതിയിലുള്ള വിവാഹമാണ് നടക്കുക എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ഒരു ദശാബ്ദത്തോളമായി ഡാനിഷ് ബാഡ്മിൻ്റൺ പരിശീലകൻ മത്യാസ് ബോയുമായി തപ്സി പന്നു ഡേറ്റിംഗിലാണ്.
Read More…….
- മലൈക്കോട്ടൈ വാലിബനിലെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളുമായി വീഡിയോ|Malaikottai Vaaliban
- ‘ജെം ഓഫ് എ പേഴ്സൺ: കലർപ്പില്ലാത്തയാൾ’: മയോനിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു|Gopi Sundar|Mayoni
- ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ജയ് ഗണേഷ്’ ഏപ്രിൽ 11 ന് തിയേറ്ററുകളിൽ| Jai Ganesh
- മദ്യപിക്കാത്തവർക്കും ഫാറ്റി ലിവർ വരും: നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
- സൈലന്റ് അറ്റാക്കിനു മുന്നോടിയായി വരുന്ന ലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയാം?
മാത്രമല്ല അഭിമുഖങ്ങളിലും സമൂഹ മാധ്യമങ്ങളിലും മത്യാസ് ബോയുമായുള്ള ബന്ധത്തെക്കുറിച്ചു തപ്സി പന്നു വെളിപ്പെടുത്തിയിട്ടുമുണ്ട്.
“സ്വാദേറിയ ഭക്ഷണവും മറ്റ് സൂക്ഷ്മമായ നിറങ്ങളിലുമുള്ള ഒരു ഒറ്റ ദിവസത്തെ കല്യാണം,വിവാഹത്തിൽ രാത്രി വൈകിയുള്ള ആചാരങ്ങളൊന്നും ആഗ്രഹിക്കുന്നില്ല” തപ്സി പന്നു തന്റെ സ്വപ്ന വിവാഹത്തെക്കുറിച്ചുള്ള തൻ്റെ ആശയത്തെക്കുറിച്ചു ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.