കോഴിക്കോട് :കോഴിക്കോട് മണ്ഡലം ഇക്കുറി ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും ടി പി ചന്ദ്രശേഖരൻ വധക്കേസ് വിധി തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പ്രതികരിച്ചു.വടകരയിൽ ഇത്തവണ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയും പ്രതികരിച്ചു.
വിജയ പ്രതീക്ഷയിൽ കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ ഇടതുസ്ഥാനാർത്ഥികൾ.ടി.പി കേസ് വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിറ്റിംഗ് എംപി എം കെ രാഘവനെക്കുറിച്ച് പ്രത്യേകിച്ച് വിമർശനമൊന്നും താൻ ഉന്നയിക്കുന്നില്ലെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രിയായ കാലത്തെ പ്രവർത്തനം മണ്ഡലത്തിൽ തനിക്ക് നേട്ടമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ശൈലജ, വടകര ഇടതുപക്ഷത്തിൻ്റെ ശക്തി കേന്ദ്രം തന്നെയാണെന്നും. ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലമല്ലെന്നും വിശദീകരിച്ചു. ടി പി ചന്ദ്രശേഖരൻ വധകേസും വിധിയും കോടതിയുടെ മുന്നിലുള്ള വിഷയമാണ്.
Read more ….
- മാര്‍ച്ച് നാലിനു സൂചനാ പണിമുടക്ക്:അടിയന്തര നടപടിയെടുക്കണം: ഗവ. കരാറുകാര്‍
- ഹിമാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി വിക്രമാദിത്യ സിങ് രാജിവച്ചു : കോൺഗ്രസ്സ് പ്രതിസന്ധി രൂക്ഷമാവുന്നു
- ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; 3300 കിലോ മയക്കുമരുന്നുമായി അഞ്ച് പാക് പൗരന്മാര് പിടിയില്‍
- പാരീസ് ഒളിമ്പിക്സിൻ്റെ സുരക്ഷാ പ്ലാനുകൾ അടങ്ങിയ ബാഗ് ട്രെയിനിൽ മോഷണം പോയതായി റിപ്പോർട്ട്
- സാമ്പത്തികമായി തകർന്ന് ഇസ്രായേൽ; സമ്പദ്ഘടനയ്ക്ക് പ്രഹരമേൽപ്പിച്ച് യുദ്ധം
അത് മാത്രം പറഞ്ഞാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്. രാജ്യത്തിൻ്റെ പ്രശ്നങ്ങൾ എല്ലാം ഒരു കേസിന് മുന്നിൽ ഒളിക്കാനാവില്ലെന്നായിരുന്നു ടിപി കേസ് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മറുപടി. വടകരയിൽ മുരളീധരൻ വികസനം കൊണ്ട് വന്നോ എന്ന് ജനങ്ങൾ വിലയിരുത്തട്ടേയും കെകെ ശൈലജ കൂട്ടിച്ചേർത്തു.