ഹിമാചൽ എല്ലാവർക്കും പ്രിയപ്പെട്ട ഇടമാണ്. വേണമെങ്കിൽ ഓരോ യാത്രികരും പോകാൻ കൊതിക്കുന്ന ഇടമാണെന്നു കൂടി ഹിമാചലിനെ വിശേഷിപ്പിക്കാം. അവിടുത്തെ കാലാവസ്ഥ തന്നെയാണ് ഓരോ മനുഷ്യനെയും ആകര്ഷിപ്പിക്കുന്നത്. ഹിമാചലിലെ ഏറ്റവും സുന്ദരമായ ചില സ്ഥലങ്ങളെ പരിചയപ്പെടാം
സ്പിതി വാലി
ഹിമാചലിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്ന് സ്പിതി വാലിയാണ്. മഞ്ഞിന്റെ മരുഭൂമിയെന്നാണ് യാത്രികൾ ഇവിടുത്തെ വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ റോഡുകളിലൂടെയുള്ള യാത്ര വളരെ കഠിനവും, എന്നാൽ മനോഹരവുമാണ്. റോഡുകള്‍ കൂടാതെ പുരാതനങ്ങളായ ആശ്രമങ്ങള്‍, കുന്നുകള്‍, തടാകങ്ങള്‍, അങ്ങനെ എല്ലാ കാഴ്ചകളും ചേരുമ്പോള്‍ ഫ്രെയിമുകള്‍ അതിമനോഹരമാകും
ഷോജ
ആകാശത്തോളം ഉയര്‍ന്നുപൊങ്ങിയ കുന്നുകളും അതിനെയും മറച്ച് മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മരങ്ങളും ഹിമാചലിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇതേ കാഴ്ചകളില്‍ ഇത്തിരി അമ്പരപ്പും നിഗൂഢതയും ചേര്‍ന്നു നില്‍ക്കുന്ന ഇടം ഒന്നു മാത്രമേയുള്ളൂ. അത് ഷോജയാണ്. റാജ് താഴ്വരയില്‍ സമുദ്രനിരപ്പില്‍ നിന്നും 2368 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷോജയെ അത്ര പെട്ടന്ന് സഞ്ചാരികള്‍ക്ക് ഓര്‍മ്മ ലഭിക്കില്ല. ഹിമാചയന്‍ ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടം അറ്റമില്ലാത്ത കാഴ്ചകളാല്‍ സമ്പന്നമാണ്. പച്ചപ്പും സന്ധ്യകളും സൂര്യാസ്തമയവും തന്നെയാണ് ഈ ഹിമാചല്‍ ഗ്രാമത്തിന്‍റെയും സൗന്ദര്യം.
- Read more….
- മദ്യപിക്കാത്തവർക്കും ഫാറ്റി ലിവർ വരും: നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
- നിഗൂഢതകളുടെ പുണ്യഭൂമിയിലേക്ക് ഒരു യാത്ര
- ഓപ്പൺ ബുക്ക് പരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ നീക്കത്തിൽ രക്ഷിതാക്കൾ ആശങ്കയിൽ
- ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ?
- ശരീരത്ത് ചെറിയ കുമിളകൾ പൊങ്ങി വരുന്നുണ്ടോ ? വേനൽ കടക്കുമ്പോൾ ആരോഗ്യം എങ്ങനെയെല്ലാം ശ്രദ്ധിക്കണം?
കല്‍പ
നാടോടിക്കഥകളില്‍ നിന്നും നേരിട്ട് ഇറങ്ങിവന്ന പോലെയുള്ള നാടാണ് ഹിമാചല്‍ പ്രദേശിലെ കല്‍പ. സ്പിതി വാലി യാത്രയില്‍ തന്നെ പോയിവരുവാന്‍ സാധിക്കുന്ന കല്പ കൈലാസക്കാഴ്ചകള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. കിന്നൗര്‍ ജില്ലയിലുള്ള കല്പ ഹിമാലയത്തിന്‍റെ മാത്രമല്ല, സത്ലജ് നദിയുടെയും മനോഹരമായ കാഴ്ചകള്‍ ഇവിടെ ഒരുക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാടുകയറിയുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രസകരവും അതിശയിപ്പിക്കുന്നതുമായ കാഴ്ചകളാണ് മുന്നോട്ടുള്ള ഓരോ ചുവടിലും കല്പ വാഗ്ദാനം ചെയ്യുന്നത്
ജിബി
ഹിമാചല്‍ യാത്രയില്‍ ഫോട്ടോഗ്രഫിയുടെ അനന്തമായ സാധ്യതകള്‍ തുറന്നു നല്തുന്ന ഗ്രാമമാണ് ജിബി. പ്രകൃതിയുടെ മനംമയക്കുന്ന ദൃശ്യങ്ങള്‍ മാത്രമല്ല, നിഷ്കളങ്കമായ നിരവധി മുഖങ്ങളും പുഞ്ചിരികളും കൂടി ഫ്രെയിമിലാക്കുവാന്‍ പറ്റുന്ന നാടാണ് ജിബി. കാടിനുള്ളിലെ രഹസ്യ വെള്ളച്ചാട്ടങ്ങളും ദേവതാരുക്കളും പൈന്‍ മരങ്ങളും ചേര്‍ന്ന പ്രകൃതിയും ഗ്രാമീണതയും ഇവിടുത്തെ കാഴ്ചകളാണ്. ബൻഞ്ചാർ വാലിയിലെ അരുവികളും ഉറവകളും കാണേണ്ട ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. ചിലപ്പോള്‍ പ്രതീക്ഷിച്ച തരത്തിലുള്ള ആഡംബര സൗകര്യങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്നും ലഭിച്ചില്ലെങ്കിവും കാഴ്ചകളുടെ കാര്യത്തില്‍ ജിബി സഞ്ചാരികളെ നിരാശരാക്കില്ല.
കോമിക്
സ്പിതി വാലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന കോമിക് ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും15,050 അടി അഥവാ 4,587 മീറ്റര്‍ ഉയരത്തിലാണ് കോമിക് ഗ്രാമം സ്ഥിതി ചെയ്യുന്നത്. റോഡ് സൗകര്യമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന മനുഷ്യവാസ കേന്ദ്രങ്ങളിലൊന്ന് കൂടിയാണിത്. വര്‍ഷത്തില്‍ അഞ്ച് മാസത്തോളം കാലം അതായത് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് പുറംലോകത്തു നിന്നും മുഴുവനായും വിച്ഛേദിക്കപ്പെട്ടു കിടക്കുകയായിരിക്കും കോമിക് ഗ്രാമം.
എപ്പോഴെങ്കിലുമൊരു ഹിമാചൽ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഈ സ്ഥലങ്ങൾ ഉറപ്പായും സന്ദർശിക്കണം