മലൈക്കോട്ടൈ വാലിബനിലെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളുമായി വീഡിയോ|Malaikottai Vaaliban

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’. പ്രതീക്ഷകൾ തെറ്റിച്ചു തിയറ്ററുകളിൽ വൻ പരാജയമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷെ ചിത്രം ഒടിടിയിൽ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

കണ്ടതൊന്നുമല്ല സത്യം എന്ന വിശേഷണത്തോടെയെത്തിയ ചിത്രമായ മലൈക്കോട്ടൈ വാലിബനില്‍ ഒളിപ്പിച്ചുവെച്ച നിരവധി രഹസ്യങ്ങള്‍ ഉണ്ടെന്ന് മൂവി മാനിയ മലയാളത്തിന്റെ യൂട്യൂബ് ചാനല്‍ കണ്ടെത്തുന്നു. 

മലൈക്കോട്ടൈ കണ്ടവര്‍ മാത്രമേ തങ്ങളുടെ വീഡിയോ നോക്കേണ്ടതുള്ളൂവെന്നും അല്ലെങ്കില്‍ സ്‍പോയിലറാകുമെന്ന് മൂവി മാനിയ മലയാളവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മലൈക്കോട്ടൈ വാലിബന്റെ കാളവണ്ടിയിലെ ചിത്രങ്ങളാണ് ആദ്യം വിശകലനം ചെയ്യുന്നത്. മലൈക്കോട്ടൈ വാലിബന്റെ വണ്ടിയില്‍ മല്ലൻമാരുടെ ചിത്രമുണ്ട്. മല്ലമാരുടെ ആയുധത്തിന്റെ ചിത്രവും കൊത്തിവെച്ചിരിക്കുന്നു.

മലൈക്കോട്ടൈ വാലിബനില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ പേര് തന്നെ എഴുതിയത് കൂടുതല്‍ മഞ്ഞയും കുറച്ച് ചുവപ്പും ചേര്‍ത്താണെന്നും കഥാപാത്രങ്ങളായി എത്തുന്ന നടൻമാരുടെ പേരും വ്യത്യസ്‍ത നിറങ്ങളിലാണ് എന്നും ചൂണ്ടിക്കാട്ടുന്നു.

Read More…….

മഞ്ഞ വിശ്വാസത്തിന്റെ പ്രതീക്ഷയുടെയും സൂചകമായി സിനിമയില്‍ ഉപയോഗിക്കുമ്പോള്‍ ചുവപ്പ് വയൻസിനെയാണ് സൂചി

പ്പിക്കുന്നത്. ഓരോ നാട്ടില്‍ പോകുമ്പോഴും അതാത് രംഗത്തിന് യോജിക്കുന്ന നിറങ്ങള്‍ ഉപയോഗിക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന മൂവി മാനിയ മലയാളം മാൻകൊമ്പപൊടിഞ്ഞൂര് വെള്ളയിലും നീലയിലുമായി എഴുതിയത് അവിടെ യുദ്ധം നടക്കാത്തതിനാലാണ് എന്നും വ്യക്തമാക്കുന്നു.

കുതിരയെ നഷ്‍ടപ്പെട്ട രാജാവിന്റെ കഥ പറയുന്നുണ്ട് മാതംഗി. അപ്പോള്‍ ആകാശത്തും അങ്ങനെ ഒരു ചിത്രം കാണാനാകുന്നുണ്ട്. കാമുകിയെ കൊന്നത് ചിന്നൻ തന്നെയാണെന്നും വീഡിയോയില്‍ സമര്‍ഥിക്കുന്നു.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ മലൈക്കോട്ടെ വാലിബന് സംഭവിച്ച പാളിച്ചകളും വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈപ്പും ഗാനങ്ങളും സ്ലോ മോഷനും ചിത്രത്തിന് പ്രതിസന്ധിയായത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് വീഡിയോയില്‍.