തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ വാതക ചോർച്ച

കൊച്ചി:തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ എ.സി കോച്ചിൽ വാതക ചോർച്ച സംഭവിച്ചതിനെ തുടർന്ന് ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു. കോച്ചിലെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

C5 എ.സി കോച്ചില്‍ നിന്നാണ് ചോർച്ച കണ്ടെത്തിയത്. കളമശേരി ജംങ്ഷന്‍ കടന്നുപോകുന്ന സമയത്താണ് എ.സി കോച്ചില്‍ നിന്ന് പുക ഉയരുന്നതായി യാത്രക്കാര്‍ ശ്രദ്ധിച്ചത്.എ.സിയില്‍ നിന്ന് വാതകം ചോര്‍ന്നതാണ് എന്നാണ് പ്രാഥമിക നിഗമനം. വാതക ചോര്‍ച്ച പരിഹരിച്ചശേഷം ട്രെയിന്‍ പുറപ്പെട്ടു.

Read more ….