കരൾ ശരീരത്തു പ്രവർത്തിക്കുന്നതൊരു ക്ളീനിങ് ഏജന്റ് പോലെയാണ്. ശരീരത്തു വന്നടിയുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നതും, കാര്യക്ഷമമായി ശരീരം പ്രവർത്തിക്കുന്നതിനും കരൾ സഹായിക്കുന്നു. അനാരോഗ്യമായ ജീവിത ശൈലി മൂലമാണ് കരൾ രോഗങ്ങളുണ്ടാകുന്നത്. അമിതമായ മദ്യപാനം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയ കരൾ രോഗത്തിന് കാരണമാകുന്നു.
എന്തൊക്കെയാണ് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ?
മഞ്ഞ നിറം
ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മങ്ങലും മഞ്ഞ നിറവും വരുന്നത് കരളിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന സൂചന നല്കുന്നു. ഈ മഞ്ഞപിത്തം കരള്‍ രോഗത്തിന്റെ മുഖ്യ ലക്ഷണമാണ്.
ചൊറിച്ചില്‍
ചര്‍മ്മത്തിന്റെ നിറം മാറ്റത്തിന് പുറമേ ചൊറിച്ചിലും കരള്‍ രോഗികളില്‍ കാണപ്പെടാറുണ്ട്. കരളിന്റെ ആരോഗ്യപ്രശ്നം രക്തത്തിന്റെ ക്ലോട്ടിങ്ങിനെ ബാധിക്കാമെന്നതിനാല്‍ വേഗത്തില്‍ മുറിവ് പറ്റാനും സാധ്യത അധികമാണ്.
ക്ഷീണം
നിരന്തരമായ ക്ഷീണത്തിന് പിന്നിലും ഒരു പക്ഷേ കരള്‍ രോഗമായേക്കാം. ഇതിനാല്‍ നാളുകളായി തുടരുന്ന ക്ഷീണം വരുന്ന പക്ഷം ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്.
- വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? വെയിൽ ഏതൊക്കെ സമയത്ത് കൊള്ളണം?
- കൊളസ്ട്രോൾ കുറയ്ക്കാൻ ഇനി മരുന്ന് കഴിക്കണ്ട: ദിവസവും ഈ ഔഷധ ചായ കുടിച്ചാൽ മതി
- വിറ്റാമിന്‍ ബിയുടെ കുറവ് മൂലം ശരീരത്തിൽ ഇത്തരം അസുഖങ്ങൾ പിടിപെടാം; ഈ ലക്ഷണങ്ങൾ അവയുടെ മുന്നോടിയാണ്
- കാലുകളിൽ കാണുന്ന ഈ ലക്ഷണം ഉയർന്ന പ്രമേഹത്തെ സൂചിപ്പിക്കുന്നു: ഇവ നിങ്ങൾക്കുണ്ടോ?
- ശരീരത്തിലെ നീർക്കെട്ടും, കൈകാലുകളിലെ മരവിപ്പും ഈ ലക്ഷണങ്ങൾ തള്ളി കളയരുത്: വൃക്കകൾ അപകടത്തിലായേക്കാം
വിശപ്പില്ലായ്മ
കരളിന് വരുന്ന പ്രശ്നങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. ഇതിന്റെ ഭാഗമായി വിശപ്പില്ലായ്മയും അലസതയും ബാധിക്കാം.
ഓക്കാനവും ഛര്‍ദ്ദിയും
ഓക്കാനവും ഛര്‍ദ്ദിയുമെല്ലാം പല രോഗങ്ങളുടെയും ലക്ഷണമാണെന്നതിനാല്‍ പലപ്പോഴും ഇത് കരളിന്റെ പ്രശ്നം മൂലമാണെന്ന് തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.
പഴങ്ങളും പച്ചക്കറികളും ലീന്‍ പ്രോട്ടീനുകളും ധാരാളമടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. മദ്യപാനം ഒഴിവാക്കുന്നതും നിത്യവും 20 മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും.