ശാരീരിക പ്രവർത്തങ്ങൾക്ക് ഏറ്റവും അത്യന്തപേഷിതമായിട്ടുള്ളവ വിറ്റമിൻസ് ആണ്. വിറ്റാമിനിസ്ന്റെ ലഭ്യതക്കുറവ് ഉന്മേഷക്കുറവ്, ഉറക്കക്കുറവ്, അലസത തുടങ്ങി ശാരീരിക-മാനസികാരോഗ്യത്തെ ബാധിക്കും.
വിറ്റാമിനുകളിൽ ഏറ്റവും പ്രധാനം ഡി ആണ്. വിറ്റാമിന് ഡി യുടെ കുറവ് വിഷാദം വരെ വരുവാൻ കാരണമാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിന് ഡി ഏറ്റവും കൂടുതൽ ലഭിക്കുന്നത് സൂര്യപ്രകശത്തിൽ നിന്നാണ്. രാവിലത്തെ ഇളംവെയില്‍ കൊള്ളുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
എല്ലുകളുടെയും പല്ലുകളുടെയുമൊക്കെ വികസനത്തിന് ആവശ്യമായ കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ ഇളം വെയില്‍ കൊള്ളുന്നത് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
ഏത് വെയിലാണ് കൊള്ളേണ്ടത്?
ഒരു ദിവസത്തെ മുഴുവൻ വെയിലും വിറ്റാമിന് ഡി ലഭ്യമാക്കില്ല. കൃത്യമായി ഏത് വെയിലാണ് കൊള്ളേണ്ടത് എന്ന് അറിയാതെ പോയാൽ സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾ സംഭവിക്കും. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ വളെയധികം ചൂടുളവാക്കുന്നതാണ്; അതിനാൽ 11 മണിക്ക് ശേഷം പരമാവധി പുറത്തേക്കുള്ള സഞ്ചാരം ഒഴിവാക്കണം. മാത്രമല്ല ചൂടിനെ പ്രതിരോധിക്കുവാൻ വേണ്ടി ഭക്ഷണം, വെള്ളം എന്നിവ കൃത്യമായി ശരീരത്തിന് നൽകണം
വിറ്റാമിൻ ഡി ലഭിക്കുവാൻ വേണ്ടി ഇളം വെയിലാണ് കൊള്ളേണ്ടത്. രാവിലെ 6 മണി മുതൽ 8 മണി വരെയും വൈകിട്ട് 4.30 മുതൽ 6 മണി വരെയുള്ള വെയിലുമാണ് കൊള്ളേണ്ടത്.വിറ്റാമിന്‍ ഡിയുടെ കുറവു മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടും.
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും രാവിലത്തെ വെയില്‍ കൊള്ളുന്നത് സഹായിക്കും. അതുപോലെ നമ്മുടെ മൂഡ് നല്ലതാക്കാനും വിറ്റമിന്‍ ഡിക്ക് കഴിയും. വിഷാദവും ഉത്കണ്ഠയുമകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
- Read more….
- കൊളസ്ട്രോൾ കുറയ്ക്കാൻ ഇനി മരുന്ന് കഴിക്കണ്ട: ദിവസവും ഈ ഔഷധ ചായ കുടിച്ചാൽ മതി
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
- താരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്,തലയിലും സോറിയാസിസ് വരാം: ആരംഭ ലക്ഷണങ്ങൾ ഇവയാണ്
- പല്ലിലെ പോട് ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി
രാവിലത്തെ വെയിൽ കൊള്ളുന്നത് ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യുവാൻ സഹായിക്കും. മാത്രമല്ല വിഷാദത്തിനെ പ്രതിരോധിക്കുവാനും വിറ്റമിൻ ഡി അനുയോജ്യകരമാണ്