കോട്ടയം: മാങ്ങാനം പുതുശ്ശേരി സിഎംഎസ് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ. വിമാനയാത്ര ചെയ്യാനുള്ള കുട്ടികളുടെ ആഗ്രഹം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ വഴി അറിഞ്ഞ ബോചെ, തിരഞ്ഞെടുത്ത 21 കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ഉള്‍പ്പെടെ 30 പേര് അടങ്ങുന്ന സംഘത്തിന് ബോചെ ടൂര്‍സ് ആന്റ് ട്രാവല്‍സ് വഴി വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കുകയായിരുന്നു.
ഇതേ വിമാനത്തില്‍ കുട്ടികളോടൊപ്പം കളിയും ചിരിയുമായി ബോചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും തലസ്ഥാനത്തേക്ക് പറന്നു. യാത്രയ്ക്ക് ശേഷം ബോചെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിമാനത്താവളത്തില്‍ കുട്ടികള്‍ ബോചെയ്ക്ക് പൂച്ചെണ്ടുകള്‍ നല്കി ആവേശകരമായ സ്വീകരണം നല്കി.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു. ഈ ആശയമാണ് വിമാനയാത്രയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല