വ്യക്തിപരമായി പാർട്ടിയോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും പരമാവധി സീറ്റ് പിടിക്കുകയാണ് ലക്ഷ്യമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.ആലത്തൂരിൽ കൂടുതലും ഇടതുപക്ഷ ചിന്തകരാണ്.ജനങ്ങളിൽ വിശ്വാസമാണെന്നും പാർട്ടി തീരുമാനിച്ചതനുസരിച്ചാണ് സ്ഥാനാർത്ഥിയാകുന്നതെന്നും പറഞ്ഞു.പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുന്നു പോയ എംപിമാർ വേണ്ട രീതിയിൽ പാർലമെന്റിൽ പ്രവർത്തിച്ചില്ല. വ്യക്തിപരമായല്ല, ആശയപരമായാണ് മത്സരം. താൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ ഉപയോഗിച്ചത് നാടിനു വേണ്ടിയാണ്. ജനങ്ങളിൽ വിശ്വാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയിൽ വിജയം ഉറപ്പാണെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു. നിർണായക രാഷ്ട്രീയ പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം. ജനങ്ങൾക്ക് ഓപ്ഷൻ ഇടത് മാത്രമാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല
കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ഇതിൽ ജനങ്ങൾക്ക് വലിയ വേദന ഉണ്ട്. ചാലക്കുടിയിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ വികാരം ഒപ്പിയെടുക്കാൻ കഴിയുന്നുണ്ട്. ചാലക്കുടിയിലെ മത്സരം രാഷ്ട്രീയ സമരമാണ്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എൽഡിഎഫിനൊപ്പം നിൽക്കും. മണ്ഡലത്തിന്റെ വികസനം സമഗ്രവും പൂർണവുമാക്കും.
















