മെഹന്ദി ചടങ്ങിൽ പിങ്ക്-ഗോൾഡൻ വസ്ത്രങ്ങളിൽ തിളങ്ങി രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും: ചിത്രങ്ങൾ| Rakul Preet-Jackky Bhagnani Mehndi

വിവാഹത്തോടനുബന്ധിച്ചുള്ള മെഹന്ദി ചടങ്ങിൽ പിങ്ക്-ഗോൾഡൻ വസ്ത്രങ്ങളിൽ തിളങ്ങി നവദമ്പതികളായ രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും. ചടങ്ങിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ദമ്പതികൾ പങ്കുവെച്ചു. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമ്മന്റുമായി എത്തിയത്. 

ചടങ്ങിനായി രാകുൽ പ്രീത് പരമ്പരാഗത ആഭരണങ്ങൾക്കൊപ്പം പിങ്ക്, ഗോൾഡൻ, കുങ്കുമം നിറങ്ങളിലുള്ള ലെഹങ്കയാണ് ധരിച്ചത്. പിങ്ക് ഗോൾഡൻ കുർത്തയ്ക്കും, ജാക്കറ്റിനുമൊപ്പം സൺഗ്ലാസും ധരിച്ചാണ് ജാക്കി ഭഗ്‌നാനി മെഹന്തി ചടങ്ങിയിലെത്തിയത്.

ഇരുവരുടെയും അതിമനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ കൊടുത്തിരിക്കുന്നത്. 

“എന്റെ ജീവിതത്തിൽ നിറം ചേർക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ്‌ രാകുൽ പ്രീത് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

ഫെബ്രുവരി 21-ന് ഗോവയിൽ നടന്ന  ചടങ്ങിലാണ് രാകുലും ജാക്കിയും വിവാഹിതരായത്. വിവാഹദിനത്തിലെ ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ലെഹംഗയാണ് രാകുൽ ധരിച്ചത്. ചിക്കങ്കരി ഷെർവാണിയാണ് രാകുൽ വിവാഹദിനത്തിൽ ധരിച്ചത്.

തരുൺ താഹിലിയാനിയുടെ പോൾക്കി ആഭരണങ്ങളിൽ രാകുൽ അതിസുന്ദരിയായിരുന്നു. ഗോവയിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Read More……

അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ശിൽപ ഷെട്ടി, അർജുൻ കപൂർ, വരുൺ ധവാൻ, ഇഷ ഡിയോൾ തുടങ്ങിയ ബോളിവുഡ് താരങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു.

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ബഡേ മിയാൻ ചോട്ടെ മിയാൻ റിലീസിന് ശേഷം ദമ്പതികൾ ഹണിമൂണിനായി പുറപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബഡേ മിയാൻ ഛോട്ടേ മിയാൻ ഈ വർഷം ഈദിനു തിയറ്ററുകളിൽ എത്തും.

ഇന്ത്യൻ 2 വിൽ കമൽഹാസനൊപ്പമാണ് രാകുൽ അഭിനയിക്കുന്നത്. ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഴിമതിക്കെതിരെ യുദ്ധം ചെയ്യാൻ തീരുമാനിക്കുന്ന പ്രായമായ സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷത്തിൽ കമൽഹാസൻ അഭിനയിച്ച 1996 ലാണ് ആദ്യ ഭാഗം പുറത്തിറങ്ങിയത്.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിൻ്റെ റിലീസിനായി ജാക്കി കാത്തിരിക്കുകയാണ്. സൊനാക്ഷി സിൻഹ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ചിത്രത്തിലുണ്ട്.