തിരുവനന്തപുരം: ചലച്ചിത്ര താരം ശോഭനയുമായിട്ടുള്ള തൻ്റെ സൗഹൃദം വെളിപ്പെടുത്തി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. അനിശ്ചിതത്വം തുടരുന്ന വയനാട് സിറ്റിനെപ്പറ്റിയും തരൂർ പ്രതികരിച്ചു. സിപിഐയുടെ നിലപാട് ശരിയല്ലല്ലെന്നും അദ്ദേഹം വിമർശിച്ചു.
രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ തീരുമാനമായില്ല. ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും തരൂര്‍ ആവശ്യപ്പെട്ടു.തരൂരിനെതിരെ തിരുവനന്തപുരത്ത് മത്സരിക്കുന്നത് സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ്. ഇതുകൂടി ഉദ്ദേശിച്ചാണ് തരൂരിൻ്റെ ഒളിയമ്പ്.
ശോഭന അടുത്ത സുഹൃത്താണെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ഫോണിലൂടെ തന്നെ അറിയിച്ചെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് തനിക്കതിരെ മത്സരിക്കുന്നവരെ വിലകുറച്ച് കാണുന്നില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥികളായി നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നത് നിരാശയില്‍ നിന്നാണെന്നും ശശി തരൂര്‍ പറഞ്ഞു. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും തരൂര്‍ വ്യക്തമാക്കി.
തിരുവനന്തപുരം മണ്ഡലത്തിലേക്ക് സിനിമാ താരങ്ങളും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ വമ്പന്‍ പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, രാജീവ് ചന്ദ്രശേഖര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, സിനിമാ താരങ്ങളായ ശോഭന, കൃഷ്ണകുമാര്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചിട്ടുള്ളത്.