ഏറ്റുമാനൂർ: ഏറ്റുമാനൂർ മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- മമ്മുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു തെന്നിന്ത്യൻ താരം സമാന്ത| Samantha Ruth Prabhu’s Fan Girl Moment With Mammootty
- അക്ഷയ് കുമാർ, ടൈഗർ ഷോറഫ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസിന്റെ ലാത്തി പ്രയോഗം| Akshay Kumar|Tiger Shroff
- ‘ഈ ചിത്രം ആരും കാണാതിരിക്കരുത്’: മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിൻ| Udayanidhi Stalin praises Manjummal Boys
നടൻ ടൊവിനോയുടെ ഷെഫ് ആയി ജോലി ചെയ്യുന്ന വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
വിവരം അറിഞ്ഞ നടൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഷ്ണുവിന്റെ ഫോട്ടോ പങ്കുവെച്ചു അനുശോചനം രേഖപ്പെടുത്തി.
പരേതനായ ശിവാനന്ദൻ-രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സംസ്കാരം ഇന്ന് നാലിന് വെച്ചൂരിലെ വീട്ടുവളപ്പിൽ.