തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ പദ്ധതിയിലെ ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വ്യോമസേനയിലെ ഗ്രൂപ്പ് കമാൻഡർ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് സംഘത്തെ നയിക്കുന്നത്.അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരാണ് മറ്റ് ബഹിരാകാശ സഞ്ചാരികൾ.
കേരളത്തിൽവച്ച് നടന്ന പ്രഖ്യാപനത്തിൽ മലയാളികൾക്ക് അഭിമാനമായിമാറുകയായിരുന്നു പാലക്കാട് സ്വദേശി നെന്മാറ പ്രശാന്ത് നായർ. മകൻ്റെ അഭിമാനനേട്ടം പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ പ്രശാന്തിൻ്റെ മാതാപിതാക്കളും ഇന്ന് വിഎസ്എസ്സിയിൽ എത്തിച്ചേർന്നിരുന്നു.
നെൻമാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനായ പ്രശാന്ത് നായർ 25 വർഷമായി അദ്ദേഹം വ്യോമസേനയിൽ സേവനമനുഷ്ടിക്കുകയാണ്. നിലവിൽ സേനയില ഗ്രൂപ്പ് ക്യാപ്റ്റനാണ് അദ്ദേഹം. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം 1999-ൽ കമ്മിഷൻഡ് ഓഫിസറായി വ്യോമസേനയുടെ ഭാഗമായി.
1999ലാണ് പാലക്കാട് അകത്തേത്തറ എൻഎസ്എസ് കോളേജിൽ എൻജിനീയറിംഗ് പൂർത്തിയാക്കിയ ശേഷമാണ് പ്രശാന്ത് വ്യോമസേനയിൽ അംഗമാകുന്നത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 1998ൽ പരിശീലനത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റിന് നൽകിയ വാൾ ഓഫ് ഓണർ അദ്ദേഹത്തിന് ലഭിച്ചു.
സുഖോയ് ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റനായ അദ്ദേഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സ്വപ്ന ദൗത്യത്തിനായി പരിശീലനത്തിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലെ ഒന്നാം റാങ്ക് ഹോൾഡർ കൂടിയാണ് പ്രശാന്ത് നായർ.
പ്രശാന്ത് നായരും മറ്റ് മൂന്ന് യാത്രികരും ഇന്ന് രാവിലെ തന്നെ വിഎസ്എസ്‌സിയില്‍ എത്തിയിരുന്നു. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇവരെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. 2025ലാണ് ഐഎസ്ആർഒ ഗഗൻയാൻ ലക്ഷ്യമിടുന്നത്. നാലുപേരും വ്യോമസേന പൈലറ്റുമാർ 2019ൽ റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്‍ററിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. തിരിച്ചെത്തിയ ഇവര്‍ക്ക് ഐഎസ്ആര്‍ഒയും ബംഗളൂരുവിൽ പരിശീലനം നല്‍കിവരുകയാണ്.
ഈ നാലു പേരിൽ 3 പേരാകും അടുത്ത വർഷം ബഹിരാകാശയാത്ര നടത്തുക. ദുഷ്കര വെല്ലുവിളികൾ നേരിടാൻ സമർഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. ഇവരിൽ ഒരാൾക്ക് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കാനുള്ള അവസരവും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ