പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയിലാണ് അല്‍പ്പസമയത്തിനു മുമ്പ് പ്രധാനമന്ത്രിയെത്തിയത്. പത്തരയോടെ വിമാനത്താവളത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അരമണിക്കൂറോളം വൈകി. ആദ്യം വിഎസ്എസ്സിയിലേക്കു പോകുന്ന പ്രധാനമന്ത്രി ചടങ്ങുകള്‍ക്കു ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എന്‍ഡിഎ പദയാത്ര സമാപനത്തില്‍ പങ്കെടുക്കും.പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി ജി.ആര്‍. അനില്‍, മേയര്‍ ആര്യാ രാജേന്ദ്രനും, ചീഫ് സെക്രട്ടറി വി. വേണുവും സംസ്ഥാന സര്‍ക്കാരിനു വേണ്ടി എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയിരുന്നു.
വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്നത്. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ശംഖ്മുഖത്തെത്തിയിരിന്നു. വി.എസ്.എസ്.സിയില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതിന് ശേഷമാണ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാവിലെ തന്നെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികര്‍ ആരൊക്കെയെന്നത് വിഎസ്എസ്സിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി നാല് യാത്രികരും വിഎസ്എസ്സിയില്‍ എത്തി. ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികള്‍ നേരിടാന്‍ സമര്‍ഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. ഉച്ചയ്ക്ക് 1.20ന് പ്രധാനമന്ത്രി തിരുവനന്തപുരത്തുനിന്ന് തമിഴ്‌നാട്ടിലേക്കു പോകും. നാളെ ഉച്ചയ്ക്ക് 1.10ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്കു പോകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















