ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ ടൈഗർ ഷൊറഫ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരാധകർക്ക് നേരെ പൊലീസ് ലാത്തി ചാർജ്. പരിപാടിക്ക് ഇടയിൽ സുരക്ഷാ ബാനർ തകർത്ത് ആരാധകർ താരങ്ങൾക്കടുത്തേക്ക് എത്തിയപ്പോഴാണ് പൊലീസ് ലാത്തി ചാർജ് നടത്തിയതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആരാധകരെ പോലീസ് മർദിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അക്ഷയ് കുമാറും ടൈഗർ ഷൊറഫും ഒന്നിക്കുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിന്റെ പ്രമോഷനിടയിൽ ലഖ്നോവിലാണ് സംഭവം ഉണ്ടായത്.
Read More…..
ആരാധകർക്കു നേരെ താരങ്ങൾ എറിഞ്ഞു കൊടുത്ത സമ്മാനങ്ങൾ പിടിക്കാനായുള്ള ആവേശത്തിൽ സുരക്ഷാ ബാനറുകൾ തകർത്തു. ആളുകൾ സൃഷ്‌ടിച്ച ഉന്തിലും തള്ളിലും നിരവധി പേർക്ക് പരിക്ക് പറ്റിയതായും വീഡിയോകളിൽ നിന്നും വ്യക്തമാണ്.
അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും.
മലയാളത്തിലെ പൃഥ്വിരാജ് സുകുമാരൻ വില്ലനായെത്തുന്ന ചിത്രത്തിൽ സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എന്നിവരാണ് നായികമാർ. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്ര ലൊക്കേഷനുകളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.