തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ മുൻനേതാവായ ഹംസയെ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ സിപിഎം.ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ പൊതുസ്വതന്ത്രൻ കെഎസ് ഹംസ സിപിഎം ചിഹ്നത്തിൽ മത്സരിച്ചേക്കാവുന്നത്.അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകും.
ഇടുക്കിയിലെ സ്ഥാനാർഥി ജോയ്സ് ജോർജ്ജും സിപിഎം ചിഹ്നത്തിൽ മത്സരിച്ചേക്കും. കഴിഞ്ഞ രണ്ടുതവണയും പൊതുസ്വതന്ത്രനായിട്ടായിരുന്നു ജോയ്സ് മത്സരിച്ചിരുന്നത്.തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും.
Read more ….
- തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു
- അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കും; കോൺഗ്രസ്
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- കണ്ണൂരിൽ കെ സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നു; എൽഡിഎഫ് ഉരുക്കുകോട്ടയിൽ എം വി ജയരാജനെ പോരിനിറക്കാൻ നീക്കം
- ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ
മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിലും കെ കെ ശൈലജ വടകരയിലും മത്സരിക്കും. മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും സ്ഥാനാർത്ഥിപട്ടികയിലുണ്ട്. സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും ഒരു പി ബി അംഗത്തെയുമാണ് സിപിഎം പോരിനിറക്കുന്നത്.