പാലക്കാട്: ചുമയ്ക്ക് മരുന്ന് മാറിക്കഴിച്ച വയോധികന് ദാരുണാന്ത്യം. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ (57) ആണ് മരിച്ചത്. പശുവിൻ്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമയ്ക്കുള്ള മരുന്നാണെന്ന് കരു കഴിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിൽ ഇരിക്കേയാണ് അന്ത്യം സംഭവിച്ചത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. മരുന്ന് മാറിക്കഴിച്ചതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ മരണപ്പെടുകയായിരുന്നു.