ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനില്‍ ഉള്‍പ്പെടുന്ന ബഹിരാകാശ യാത്രികരുടെ പേരുകളാണ് വെളിപ്പെടുത്തുക.
ദൗത്യത്തിന് വേണ്ടി പരിശീലനം നേടിയവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള സമ്പൂര്‍ണ ഗഗന്‍യാന്‍ മിഷനില്‍ ബഹിരാകാശത്തേക്ക് പോകുന്നവരില്‍ ഒരാള്‍ മലയാളിയായേക്കും.
ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനമുണ്ടാവുക.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി നാളെ തിരുവനന്തപുരത്ത് എത്തുന്നത്.
മൂന്ന് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ 3 ദിവസത്തേക്ക് എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കും ഗഗന്‍യാന്‍ ദൗത്യത്തിലൂടെ. ഗഗന്‍യാന്‍ മിഷന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിഎസ്എസ്സി സന്ദര്‍ശിക്കും. ചൊവ്വാഴ്ച രാവിലെ 10.45ന് വിഎസ്എസ്സി സെന്ററിലെത്തുന്ന പ്രധാനമന്ത്രി ഒരു മണിക്കൂര്‍ അവിടെ ചെലവഴിക്കും.
2025-ല്‍ മനുഷ്യരുള്‍പ്പെടുന്ന പൂര്‍ണ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കുക എന്നതാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ രംഗത്തെ ‘സൂപ്പര്‍ പവര്‍’ ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് ഗഗന്‍യാന്‍.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















