തൃശ്ശൂർ: കേരളത്തിലെ പ്രസിദ്ധ ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരം നാളെ. എഴുന്നള്ളിപ്പിനുംപഞ്ചവാദ്യത്തിനും മേളകൊഴുപ്പിനും പേരുകേട്ട ഉത്രാളിക്കാവ് പൂരത്തിൽ കേരളത്തിലെ പ്രമുഖ വാദ്യക്കാരും തലയെടുപ്പുള്ള ആനകളും 3 ദേശങ്ങളിലായാണ് അണിനിരക്കുക
പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട് നിയന്ത്രണങ്ങളോടെ ആണെങ്കിലും ഉത്സവ പ്രേമികളെ ആഹ്ലാദത്തിലാഴ്ത്തുന്ന പൂരച്ചടങ്ങാണ്. പൂരം കൊടിയേറ്റവും പറ പുറപ്പാടും മുതൽ ഒരാഴ്ചക്കാലം ക്ഷേത്രവും തട്ടക ദേശങ്ങളും പൂര പ്രേമികളും ഉത്സവ ലഹരിയിലാണ്. എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ ദേശങ്ങൾ ഈ ഒരാഴ്ചക്കാലം പൂരാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ആണ് നടത്തുന്നത്.