ആവശ്യമായ ചേരുവകൾ
1. ചോറ് – 1 കപ്പ് (സോനാ മസൂരി, ബസ്മതി /പൊന്നി ഇതിൽ ഏതു ചോറും ഉപയോഗിക്കാം )
2. സ്വീറ്റ് കോൺ – 1 1/4 കപ്പ് (1/2 കപ്പ് ചതച്ചു എടുക്കണം )
3. സവാള – 1/2 എണ്ണം
4. വെളുത്തുള്ളി – 2 അല്ലെങ്കിൽ 3 എണ്ണം
5. വെണ്ണ – 1 ടീസ്പൂൺ
6. ഗരം മസാല – 1 നുള്ള്
7. കുരുമുളകുപൊടി – 1/4 ടീസ്പൂൺ
8. മല്ലിയില
9. ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതു ചേർത്തു വഴറ്റുക. അതിലേക്കു കോൺ ചതച്ചത് ചേർത്തു വഴറ്റുക.
അതിലേക്കു സവാള അരിഞ്ഞത് കൂടി ചേർത്ത് വഴറ്റുക. അതിലേക്കു കോൺ ചേർത്ത് ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. അതിലേക്കു ചോറ് ചേർത്തിളക്കി മല്ലിയില കൂടി ചേർത്ത് ഇളക്കി തീ അണയ്ക്കാം.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ