ആവശ്യമായ ചേരുവകൾ
പുട്ടുപൊടി – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ഒന്ന്
ശർക്കര പൊടിച്ചത് – ഒരു കപ്പ്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂൺ
തയാറാക്കുന്ന വിധം
പുട്ടുപൊടിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നനച്ചു വയ്ക്കുക. ശർക്കര പൊടിച്ചോ ഗ്രേറ്റ് ചെയ്തോ എടുക്കുക.
കല്ലും അഴുക്കും ഇല്ലാത്ത ശർക്കര നോക്കി എടുക്കണം. ശർക്കരയും തേങ്ങയും ഏലയ്ക്കാപ്പൊടിയും കൂടി യോജിപ്പിച്ചു വയ്ക്കുക.
ഒരു പുട്ടുകുറ്റിയിലേക്കു ശർക്കരയും തേങ്ങയും ചേർന്ന മിശ്രിതവും പുട്ടുപൊടിയും ഇടവിട്ട് ലെയറുകളാക്കി നിറയ്ക്കുക. ആവിയിൽ 3 മിനിറ്റു വേവിക്കുക. രുചികരമായ ശർക്കര പുട്ട് തയാർ.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ