ആവശ്യമായ ചേരുവകൾ
ഗോതമ്പു പൊടി -1 കപ്പ്
നാളികേരം -1/2 കപ്പ്
പഞ്ചസാര -2 ടീസ്പൂൺ
യീസ്റ്റ് -1/2 ടീസ്പൂൺ
അരിപ്പൊടി (നൂൽ പുട്ട് പൊടി ) – 2 ടേബിൾ സ്പൂൺ
ഉപ്പ് ഇളം
ചൂട് വെള്ളം
തയാറാക്കുന്ന വിധം
ഗോതമ്പുപൊടി, അരിപ്പൊടി, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിച്ചശേഷം ഇളം ചൂട് വെള്ളം കുറേശ്ശേ ചേർത്തു കട്ട ഇല്ലാതെ കലക്കി എടുക്കുക. അതു മിക്സിയുടെ ജാറിൽ ഇട്ട്, നാളികേരം, പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക.
ഒരു ബൗളിലേക്കു മാറ്റി നന്നായി ഇളക്കി കൊടുക്കുക. ഒരു തട്ടിൽ കുറച്ച് ചൂട് വെള്ളം ഒഴിക്കുക. മാവ് തയാറാക്കിയ പാത്രം അതിൽ ഇറക്കി അടച്ചു വയ്ക്കുക. മുറിയിലെ ചൂടിന് അനുസരിച്ചു 1/2 മണിക്കൂർ തൊട്ടു 1 മണിക്കൂർ വരെ വയ്ക്കുക. നന്നായി പൊങ്ങി വരും. അതിനു ശേഷം അപ്പ ചട്ടി മീഡിയം തീയിൽ ചൂടാക്കി മാവ് ഒഴിച്ച് പാലപ്പം ചുട്ടെടുക്കാം.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ