ആവശ്യമായ ചേരുവകൾ
ചെറിയ ഉള്ളി – 25 എണ്ണം
ഉണക്കമുളക് – 10 എണ്ണം
വാളൻപുളി – ചെറിയ ചെറുനാരങ്ങാ വലുപ്പത്തില്‍
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ മീഡിയം തീയിൽ ചെറിയ ഉള്ളി ചേർത്തു വഴറ്റുക. ചെറുതായിട്ടു വഴന്നു വരുമ്പോള്‍ കറിവേപ്പിലയും പുളിയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.
ശേഷം അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളകും വഴറ്റിയെടുക്കുക.
ഉള്ളിയും മുളകും തണുത്തു കഴിയുമ്പോൾ ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്കു മാറ്റിയിട്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക.
സ്വാദിഷ്ടമായ ഉള്ളി മുളകു ചമ്മന്തി റെഡി
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ