ആവശ്യമായ ചേരുവകൾ
ഉഴുന്ന് – ഒരു കപ്പ്
കാശ്മീരി മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
കായപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഉഴുന്ന് ഒരു അരിപ്പയിലേക്ക് ഇട്ട് പെട്ടെന്ന് കഴുകിയെടുക്കുക. വെള്ളം തോരാനായി 15 മിനിറ്റ് മാറ്റി വയ്ക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉഴുന്ന് ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. തീ ഓഫ് ചെയ്തതിനുശേഷം മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർക്കുക.
ചൂടാറുമ്പോൾ ഒരു മിക്സിയിലേക്കിട്ടു നന്നായി പൊടിച്ചെടുക്കാം. വായു കടക്കാത്ത കുപ്പിയിലാക്കി ഏറെനാൾ കേടാവാതെ സൂക്ഷിക്കാം.
ആവശ്യാനുസരണം വെളിച്ചെണ്ണയോ, നല്ലെണ്ണയോ, നെയ്യോ ചേർത്ത് ചമ്മന്തി തയാറാക്കാം.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ