1. വിനാഗിരി
രാത്രി പ്രഷർ കുക്കറിൽ 1 കപ്പ് വിനാഗിരിയും കുക്കർ നിറയെ വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കുക. രാവിലെ ഈ മിക്സ് കളഞ്ഞ ശേഷം ഡിഷ് വാഷ് ലിക്വിടും സ്ക്രബും ഉപയോഗിച്ച് കഴുകി കളയാം. കറകൾ പോകുവാനുള്ള ഒരു എളുപ്പ വഴിയാണിത്.
2. ബേക്കിങ് സോഡ
പ്രഷർ കുക്കറിൽ വെള്ളം ഒഴിച്ചു 1/2 ടീസ്പൂൺ ബേക്കിങ് സോഡാ ചേർത്ത് അര മണിക്കൂർ തിളപ്പിക്കുക. ചൂടാറിയ ശേഷം ഡിഷ് വാഷ് ലിക്വിടും സ്ക്രബും ഉപയോഗിച്ച് കഴുകി കളഞ്ഞാൽ പ്രഷർ കുക്കർ കൂടുതൽ വൃത്തിയാകും.
3. ഉള്ളി തൊലി
ഉള്ളിയുടെ തോലും വെള്ളവും ചേർത്ത് അര മണിക്കൂർ തിളപ്പിക്കുക. തണുത്ത ശേഷം വെള്ളം കളയുക. ഡിഷ് വാഷ് ലിക്വിടും സ്ക്രബും ഉപയോഗിച്ചു കഴുകി എടുക്കുക. കറകൾ എളുപ്പത്തിൽ പോകും.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ