ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ലയങ്ങളിലാണ് ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ജീവിതം. ഏതുനിമിഷവും തകര്‍ന്ന് വീഴാറായ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അധികൃതർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. പരാതി നൽകി മടുത്തതല്ലാതെ നടപടിയുണ്ടായിട്ടില്ല.
വമ്പന്‍ കമ്പനികള്‍ക്ക് വേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നതാണ് നിയമം. എന്നാൽ ഇടുക്കിയിലെ കമ്പനി തൊഴിലാളികളുടെ ലയങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തുന്നില്ല. എസ്റ്റേറ്റ് ലയങ്ങളുടെ അവസ്ഥ പരിതാപകരമാണ്. കാലപ്പഴക്കത്താല്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ നിലയിലാണ് കെട്ടിടങ്ങള്‍. മലിന ജലം ഒഴുകി പോകുന്നതിന് സംവിധാനമില്ല. ചോര്‍ന്നൊലിക്കുന്ന ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ മാറി മാറിവരുന്ന സര്‍ക്കാരുകള്‍ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ