തൃശൂർ: കുതിരാൻ തുരങ്കത്തിൽ ആഡംബരക്കാറിൽ കടത്താൻ ശ്രമിച്ച 78 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പുത്തൂർ സ്വദേശി അരുൺ (30), അഖിൽ (29) എന്നിവരെയാണ് ലഹരിവിരുദ്ധ സ്വാഡും പീച്ചി പൊലീസും ചേർന്ന് പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും 78 കിലോ കഞ്ചാവും മൂന്ന് കിലോ ഹഷീഷ് ഓയിലും രണ്ട് ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ലഹരി വസ്തുക്കൾക്ക് 3.75 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. പടിഞ്ഞാറെ തുരങ്കമുഖത്ത് കഴിഞ്ഞ രാത്രി 1.30നായിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
പ്രതികൾ പൊലീസിനെ തെറ്റുദ്ധരിപ്പാക്കാനും ശ്രമം നടത്തി. രണ്ടു കാറുകളിലായാണ് പ്രതികൾ വന്നത്. പ്രതികളിൽ ഒരാൾ ഒരു കാറിൽ മുന്നിൽ സഞ്ചരിക്കുകയും തടസങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടാമൻ അടുത്ത കാറിൽ ലഹരിമരുന്നുമായി വരുന്നതാണ് രീതി. കഞ്ചാവ് കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺ. ഇയാളുടെ അടുത്ത ബന്ധുമാണ് അഖിൽ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക