മലപ്പുറം: ഓൺലൈൻ മാധ്യമങ്ങളിലൂടെ സിദ്ധിഖ് കാപ്പനെയും കുടുംബത്തിനുമെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി. കാപ്പന്‍റെ ഭാര്യ റൈഹാനത്ത് മലപ്പുറം എസ്പിക്കാണ് പരാതി നൽകിയത്
റൈഹാനത്തിന്‍റെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണെന്നും മലപ്പുറം എസ്പി എസ് ശശിധരൻ പ്രതികരിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് സിദ്ധിഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് പരാതി. താനുമായി ബന്ധമില്ലാത്ത ഒരു വാര്‍ത്ത തന്നെയും ഭര്‍ത്താവിനെയും സമൂഹത്തില്‍ തരംതാഴ്ത്താനും അപമാനിക്കാനും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനും വർഗീയ കലാപം ആസൂത്രണം ചെയ്യാനും വേണ്ടി മനപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് റൈഹാനത്ത് പരാതിയിൽ പറയുന്നു.
ഒരു യൂട്യൂബ് ചാനലിൽ വന്ന വാർത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. വ്യാജ പ്രചാരണത്തെക്കുറിച്ച് തെളിവുകള്‍ സഹിതം ഫെബ്രുവരി 11ന് വേങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- ഐപിഎല്ലിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയൽസിൻ്റെ ഹോം ഗ്രൗണ്ട് അടച്ചുപൂട്ടി സ്പോർട്സ് കൗൺസിൽ
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നേരെ വധഭീഷണി : വിദ്യാർഥി അറസ്റ്റിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക