ഗാന്ധിനഗർ: ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്. ഗുജറാത്തിലെ ഓഖ മെയിൻ ലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്.
980 കോടി രൂപ മുതൽ മുടക്കിൽ പണിത പാലത്തിന് 2.32 കി മി നീളമുണ്ട്. ഓഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന പാലത്തിന് ഇരുവശത്തുമുള്ള ഫുട്പാത്തിന്റെ മുകൾ ഭാഗങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി ഒരു മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാൻ സാധിക്കും.
ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക. പകൽസമയത്തുള്ള ബോട്ട് ഗതാഗമായിരുന്നു ഇവിടെയ്ക്കുള്ള ഏക സഞ്ചാര സാധ്യത. സുദർശൻ സേതുവിന്റെ നിർമ്മാണം ദ്വീപിൽ താമസിക്കുന്ന ഏകദേശം 8,500 പ്രദേശവാസികൾക്കും ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്കും പ്രയോജനം ചെയ്യും. പാലത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി ബെയ്റ്റ് ദ്വാരക ക്ഷേത്രത്തിലും ദ്വാരകാധീഷ് ക്ഷേത്രത്തിലും ദർശനം നടത്തും.
Read more :
- ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുവെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം
- ശരദ് പവാറിൻ്റെ പാർട്ടിക്ക് ഇനിമുതൽ ‘കൊമ്പുവിളി’ ചിഹ്നം
- ആർഎസ്എസിനെ എതിർത്ത് മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് പറയാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല : പരിഹസിച്ച് പിണറായി
- ഐപിഎല്ലിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാന് റോയൽസിൻ്റെ ഹോം ഗ്രൗണ്ട് അടച്ചുപൂട്ടി സ്പോർട്സ് കൗൺസിൽ
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നേരെ വധഭീഷണി : വിദ്യാർഥി അറസ്റ്റിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക