മഞ്ഞിൽ ഏകാന്ത യാത്രയിൽ നവ്യ നായർ.!! ഇത് ജീവിതത്തിൻ്റെ ഏടുകളിൽ കുറിച്ചിടേണ്ട യാത്ര; വീഡിയോ പങ്കിട്ട് താരം

മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരമാണ് നവ്യ നായർ. ബാലമണിയായി ഇന്നും താരത്തെ സ്നേഹിക്കുന്നവർ അനവധിയാണ്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും താരമിപ്പോഴും സിനിമയിലും ടെലിവിഷന്‍ റിയാലിറ്റി ഷോയിലും നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ വ്യത്യസ്തമായ സ്കേറ്റിംഗ് അനുഭവം വീഡിയോ സഹിതം പങ്കിട്ടിരിയ്ക്കുകയാണ്.

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു നവ്യ നായര്‍. പിന്നീട് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികയായി വളര്‍ന്ന നവ്യ നായര്‍ കുറച്ച്‌ കാലം അഭിനയത്തില്‍ നിന്നും വിട്ട് നന്നിരുന്നു. ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. വിവാഹശേഷം വന്ന ഇടവേള അവസാനിപ്പിച്ച്‌ സിനിമാ രംഗത്തും നൃത്ത രംഗത്തും സജീവമായിക്കൊണ്ടിരിക്കുകയാണ് നവ്യ നായർ. 

സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരിപാടികളിലും നൃത്തമേഖലയിലുമൊക്കെ സജീവമാണ് താരം. ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച്‌ വരവാണ് നവ്യ നായർക്ക് സാധിച്ചത്. ഇടവേളയ്ക്കു ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ തിരിച്ചെത്തിയെങ്കിലും ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ പിന്നീട് അഭിനയിച്ച ‘ഒരുത്തീ’ എന്ന സിനിമയിലൂടെ താരം വീണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ മഞ്ഞില്‍ വ്യത്യസ്തമായൊരു സ്കേറ്റിംഗ് നടത്തുകയാണ് താരം. വലിയ ടയര്‍ ട്യൂബിനുള്ളിലിരുന്നാണ് താരത്തിന്റെ മഞ്ഞ് യാത്ര. ‘‘ഭയത്തിന്റെ കുശുകുശുപ്പുകൾക്ക് നടുവിൽ ഒറ്റയ്ക്ക് യാത്ര തുടങ്ങുന്നു. ജീവിതത്തിന്റെ ക്യാൻവാസ് കാത്തിരിക്കുന്നു, അധ്വാനം മാത്രമല്ല, പ്രിയപ്പെട്ട ഓർമ്മകൾ…ഈ ക്ഷണിക നിമിഷത്തിൽ, സമയത്തിന്റെ സൗമ്യമായ ആതിഥേയൻ…നിങ്ങളുടെ അഭിനിവേശങ്ങളെ പിന്തുടരുക. എന്നെ സംബന്ധിച്ചിടത്തോളം ഇത് അലഞ്ഞുതിരിയലാണ്, വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു…യാത്രയുടെ ആലിംഗനത്തിൽ എന്റെ ആത്മാവ് വളരും…’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘‘ഞാൻ ആവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ വീഡിയോ എടുത്തതിന് ആരോണിന് നന്ദി…’’ എന്നും താരം കുറിച്ചിട്ടുണ്ട്.