മുഖത്തിന് ഒരഴകാണ് പുരികം. മുഖത്തിന്റെ ആകൃതിയും അതുപോലെ തന്നെ ഷേയ്പ്പും എടുത്ത് കാണിക്കുന്നതിലും പുരികം ഒരു പ്രധാന പങ്കി വഹിക്കുന്നുണ്ട്. എന്നാല്‍, ചിലര്‍ക്ക് പുരികം സാവധാനത്തില്‍ കൊഴിയുന്നത് കാണാം. ഇത്തരത്തില്‍ പുരികം കൊഴിഞ്ഞാല്‍ അത് മുഖതിന്റെ ഷേയ്പ്പ് തന്നെ മാറ്റുന്നുണ്ട്.
കാരണങ്ങള്‍
പുരികം കൊഴിയുന്നതിന് പിന്നില്‍ കാരണങ്ങള്‍ അനവധിയാണ്. പലപ്പോഴും നമ്മളില്‍ അമിതമായി കണ്ട് വരുന്ന സ്‌ട്രെസ്സ് പുരികം കൊഴിയുന്നതിന് പിന്നിലെ കാരണമായി ചൂണ്ടി കാണിക്കാവുന്നതാണ്. അതുപോലെ തന്നെ, അമിതമായി ഉത്കണഠ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും പുരികം കൊഴിയുന്നതിന് കാരണാകുന്നു. അതുപോലെ തന്നെ, നമ്മളുടെ രോഗപ്രതിരോധശേഷിയില്‍ വരുന്ന വ്യത്യാസങ്ങള്‍ പോഷകക്കുറവ്, അതുപോലെ തന്നെ ചില ചര്‍മ്മരോഗങ്ങള്‍ എന്നിവയെല്ലാം തന്നെ പുരികം കുറയുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ, ചിലര്‍ക്ക് ജനിതകപരമായിട്ടുള്ള കാരണങ്ങള്‍ മൂലവും പുരികം
പരിഹാരം
ആവണക്കെണ്ണ
മുടി കൊഴിച്ചില്‍ അകറ്റാനും അതുപോലെ തന്നെ പുരികം നല്ലപോലെ വളരുന്നതിനും ആവണക്കെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ആവണക്കെണ്ണയില്‍ വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ആവണക്കെണ്ണ പുരികം കൊഴിയുന്നത് തടയാനും പുരികത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.
രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ്, ഒരു ചെറിയ അളവില്‍ ആവണക്കെണ്ണ പുരികത്തില്‍ തേച്ച് പിടിപ്പിക്കുക. പുരികത്തിന്റെ എല്ലാ ഭാഗങ്ങളിലും എണ്ണ നന്നായി തേക്കുക. തുടര്‍ന്ന്, പുരികത്തിന്റെ അടിത്തട്ടില്‍ നിന്ന് മുകളിലേക്ക് ചെറിയ വൃത്താകൃതിയിലുള്ള ചലനങ്ങളില്‍ മസാജ് ചെയ്യുക. ഈ പ്രക്രിയ 10-15 മിനിറ്റ് നീണ്ടുനില്‍ക്കണം. മസാജ് ചെയ്യുന്നത് പുരികത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും പുരികത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
- Read more….
- പല്ലിലെ പോട് ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി
- ഈ ഒറ്റമൂലി വീട്ടിൽ തന്നെ ഉണ്ടാക്കാം; പൊണ്ണത്തടിയും, അടിഞ്ഞു കൂടിയ കൊഴുപ്പും പെട്ടന്ന് കുറയും
- Coconut chutney | ഇഡ്ഡലിയ്ക്കൊപ്പം ഒരു കോക്കനട്ട് ചട്ണി
കറ്റാര്‍വാഴ
കറ്റാര്‍വാഴ ഉപയോഗിക്കുന്നത് മുടി വളരാനും അതുപോലെ തന്നെ, പുരികം വളരാനും സഹായിക്കും. നല്ല ഫ്രഷ് കറ്റാര്‍വാഴ എടുത്ത് അതിന്റെ ജെല്‍ പുരികത്തില്‍ കുറച്ച് വീതം കിടക്കുമ്പോള്‍ പുരട്ടി മസാജ് ചെയ്ത് കൊടുക്കുന്നത് നല്ലതാണ്. ഇത് പുരികം വളരുന്നതിന് സഹായിക്കും. അതുപോലെ തന്നെ പുരികത്തിന് നല്ല കറുപ്പ് നിറം ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.