കൊച്ചി: ബിസിനസ് ഉപഭോക്താക്കൾക്ക് പ്രത്യേക ഡീലുകളും ഓഫറുകളും ലഭ്യമാകുന്ന ആമസോൺ ബിസിനസ് വാല്യൂ ഡേയ്സ് ഈ മാസം 26ന് ആരംഭിച്ച് അടുത്ത മാസം ഒന്നുവരെ തുടരും. 19 കോടിയിലേറെ ഉല്പന്നങ്ങൾ അവതരിപ്പിച്ച് ബിസിനസ് ഇടപാടുകാരുടെ സംഭരണം ലളിതവത്കരിക്കുകയാണ് ബിസിനസ് വാല്യു ഡേയ്സ് ലക്ഷ്യമിടുന്നത്. ഈ പ്ലാറ്റ്ഫോമിലെ 10 ലക്ഷത്തിലധികം വില്പനക്കാർക്ക് എല്ലാ ബിസിനസുകൾക്കും യോജിച്ച ഉല്പന്നങ്ങൾ മൊത്തമായി വില്ക്കുന്നതിനുള്ള അവസരവും ഇത് ഒരുക്കുന്നു.
കംപ്യൂട്ടർ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് 40 മുതൽ 75%, അടുക്കള ഉൽപന്നങ്ങൾക്ക് 40 മുതൽ 70%, ഓഫീസ് – ഹോം ഇംപ്രൂവ്മെന്റ് ഉപകരണങ്ങൾക്കും ഉൽപന്നങ്ങൾക്കും 50 മുതൽ 70% എന്നിങ്ങനെ നിരക്കിൽ ഇളവുകൾ ലഭിക്കും. ഉപഭോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിലെ പ്രി-പെയ്ഡ് ഓഫറുകളിൽ 5000 രൂപ വരെ അഡീഷണൽ ക്യാഷ്ബാക്ക് പ്രയോജനപ്പടുത്താനും അവസരമുണ്ടാകും.
Read more ….
- നെല്ല് സംഭരണം:സപ്ലൈകോയ്‌ക്ക് 203.9 കോടി രൂപ അനുവദിച്ചു; ധനകാര്യ മന്ത്രി
- അങ്കത്തിനിറങ്ങാൻ ശോഭനയില്ല; ആലപ്പുഴയില്‍ രൺജിത് ശ്രീനിവാസൻ്റെ ഭാര്യ മത്സരിക്കാൻ സാധ്യത; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ഇന്ന് ചർച്ച
- രാജി ഭീഷണി മുഴക്കി സതീശൻ;സുധാകരൻ്റെ തെറി വിളിയിൽ കോൺഗ്രസിൽ നാടകീയ രംഗങ്ങൾ; ഇടപെടലുമായി ഹൈക്കമാൻഡ്
- ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ആംആദ്മി പാർട്ടി സീറ്റ് ധാരണയായി;ഡൽഹിയിൽ ഒന്നിച്ച് മത്സരിക്കും, പഞ്ചാബിൽ വെവ്വേറെ
- ഞാൻ ഒരു മലാല യൂസഫ്സായി അല്ല; ജമ്മു കശ്മീരിനു നേരെയുള്ള പ്രചാരണത്തിനെതിരെ സാമൂഹികപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ യാനമിറിന്റെ പ്രസംഗം വൈറൽ
അർഹരായവർക്ക് ഇൻസ്റ്റന്റ് 30-ദിന പലിശ രഹിത വായ്പ പ്രയോജനപ്പെടുത്താനുമാകും. ആമസോൺ ബിസിനസ് അക്കൗണ്ട് ഉണ്ടാക്കുന്നതിന് https://business.amazon.in സന്ദർശിച്ചു ബിസിനസ് വാല്യു ഡേയ്സ് കാലയളവിൽ ആനുകൂല്യങ്ങൾ നേടാനാകും.