ജസ്റ്റ് ലുക്കിങ്ങ് വൗ…!! പര്‍പ്പിള്‍ ക്വീന്‍! സാരിയഴകില്‍ ആരാധകരുടെ മനം മയക്കി നിഖില വിമല്‍…

മലയാള സിനിമയിലെ മുന്‍നിരനായികമാരിലൊരാളാണ് നിഖില വിമല്‍. സിനിമയിലെ അഭിനയത്തിനു മാത്രമല്ല തന്റെ വ്യക്തിജീവിതത്തിലെ നിലപാടിലൂടെയും താരം കൈയ്യടി നേടാറുണ്ട്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോസ് ശ്രദ്ധനേടുകയാണ്.

ജസ്റ്റ് ലുക്കിങ്ങ് വാവ്…!! സാരിയഴകില്‍ ആരാധകരുടെ മനം മയക്കി നിഖില വിമല്‍… നല്ല മുഖശ്രീയാണ് നിഖിലയുടേതെന്ന് ആരാധകര്‍, കാണാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിക്കൊണ്ടിരിക്കുന്ന വൈറല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍…

പര്‍പ്പിള്‍ നിറത്തിലുള്ള സാരിയാണിഞ്ഞാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓര്‍ഗന്‍സ മെറ്റീരിയലിലുള്ള സാരിയണിഞ്ഞാണ് നിഖിലയെ ചിത്രങ്ങളില്‍ കാണാനാവുക. സാരിയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള വര്‍ക്കും താരത്തിന്റെ ക്ലാസി ലുക്കിന് മാറ്റുകൂട്ടുന്നു.

മിനിമല്‍ ലുക്കാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള വളകളും കമ്മലുമാണ് താരം അണിഞ്ഞിരിക്കുന്നത്. ബണ്‍ഹെയര്‍സ്‌റ്റൈലില്‍ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്.

നിരവധി പേരാണ് താരത്തിന്റെ ഫോട്ടോക്ക് കമന്റുകളും ലൈക്കുകളുമായെത്തുന്നത്. ‘സിറ്റ് പ്രെറ്റി’ എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. താരത്തിന് പര്‍പ്പിള്‍ നിറം നന്നായി ചേരുന്നുണ്ട് എന്നാണ് ആരാധകര്‍ കമന്റുകളില്‍ പറയുന്നത്.
പ്ലാന്‍ ബി ആക്ഷന്‍സും ജിബിന്‍ ആര്‍ട്ടിസ്റ്റുമാണ് ഫോട്ടോഗ്രാഫിയും പോസ്റ്റ് പ്രൊഡക്ഷനും ചെയ്തിരിക്കുന്നത്. സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത് സ്മിജിയാണ്. ഫെമി ആന്റണിയാണ് താരത്തെ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കിയിരിക്കുന്നത്.

 അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക