രാജി ഭീഷണി മുഴക്കി സതീശൻ;സുധാകരൻ്റെ തെറി വിളിയിൽ കോൺഗ്രസിൽ നാടകീയ രംഗങ്ങൾ; ഇടപെടലുമായി ഹൈക്കമാൻഡ്

ആലപ്പുഴ: കോൺഗ്രസിൻ്റെ സമരാഗ്നി പരിപാടിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾ. വാർത്താ സമ്മേളനത്തിന് ശേഷം രാജി ഭീഷണി മുഴക്കി വി.ഡി. സതീശനെ കെ സി വേണുഗോപാൽ ഇടപെട്ട് അനു നയിപ്പിച്ചെന്നാണ് വിവരം. കെ.സി.വേണുഗോപാൽ ഇരു നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്.സതീ

ഇത്തരം പ്രവണതകൾ  തെരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് വേണുഗോപാൽ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. നിലവിൽ അത്തരം ചർച്ചകൾ വേണ്ടെന്ന് ഐക്യമാൻഡ് അറിയിച്ചു. ഇപ്പോൾ നേതൃസ്ഥാനം ഒഴിയുന്നത് ദോഷമായി ബാധിക്കുമെന്നും ഹൈക്കമാൻഡ് സതീശനെ അറിയിക്കുകയായിരുന്നു.

വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്താൻ 20 മിനിട്ടോളം വൈകിയതാണ്കെപിസിസി പ്രസിഡൻ്റിനെ പ്രകോപിച്ചത്. തുടർന്നാണ് സുധാകരൻ തെറി പ്രയോഗവുമായി തൻ്റെ നീരസം പ്രകടിപ്പിച്ചത്. ‘ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാൾ എവിടെയെന്ന്. ഇയാള്‍ എന്ത്…( അസഭ്യം) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’ -സുധാകരന്‍ ചോദിച്ചു.

ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ടു. മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോള്‍ ഉസ്മാനും പ്രസിഡന്റേ, ക്യാമറയും ഓണാണെന്ന് ബാബു പ്രസാദും ഓര്‍മിപ്പിച്ചു. ഇതോടെ സുധാകരന്‍ പിൻമാറി. പിന്നീട് സതീശന്‍ എത്തിയ ശേഷം അദ്ദേഹത്തോട് സുധാകരന്‍   നീരസം കാട്ടിയില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.

ഏതാനും മാസങ്ങൾക്ക് മുൻപ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ച്  സുധാകരനും സതീശനും  തമ്മിലുള്ള ഭിന്നത വലിയ വിവാദമായിരുന്നു. വാര്‍ത്തസമ്മേളനത്തിൽ മൈക്കിനും കാമറയ്ക്കും മുന്നിൽവെച്ച് സുധാകരനും സതീശനും അടിപിടിക്ക് സമാനമായ സംഭവമാണ് ഇന്നും ഉണ്ടായത്. ശനുമായി പ്രശ്‌നങ്ങളില്ലെന്നും വിവാദം സൃഷ്ടിച്ചത് മാധ്യമങ്ങളെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.