ടെല്‍ അവീവ്: അമേരിക്കയുടേയും യൂറോപ്പിന്റെയും സഹായം മുഴുവന്‍സമയം ലഭിക്കുന്നതുകൊണ്ട് മികച്ച സാമ്പത്തിക ഭദ്രത നേടിയ രാജ്യമാണ് ഇസ്രായേല്‍. ഗള്‍ഫിലേതുള്‍പ്പെടെ അറബ് രാജ്യങ്ങളുമായും ഇസ്രായേല്‍ സഹകരണത്തിന് തുടക്കമിട്ടിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുമായി നിലവില്‍ വന്ന അബ്രഹാം കരാര്‍ ഇതിന്റെ ഭാഗമാണ്. സൗദിയുമായും കരാര്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
പ്രതിരോധം, ടൂറിസം, കാര്‍ഷികം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെല്ലാം വലിയ കുതിപ്പ് നടത്തിയ ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി ആദ്യം നല്‍കിയത് ഗാസയിലെ ഹമാസ് ആണ്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി കടന്ന് ശക്തമായ ആക്രമണം നടത്തുകയായിരുന്നു ഹമാസ്. 1200ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ട ഈ സംഭവത്തിന് ശേഷം ചിത്രം മറ്റൊന്നായി. ഇതിന്റെ പുതിയ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
ഹമാസിന്റെ ആക്രമണം നടന്ന ശേഷമാണ് ഇസ്രായേല്‍ സാമ്പത്തികമായി തകരാന്‍ തുടങ്ങിയത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബാങ്ക് ഓഫ് ഇസ്രായേലിന്റെ പ്രവചന പ്രകാരം 2023ല്‍ സാമ്പത്തിക രംഗം 2.3 ശതമാനം വളര്‍ച്ച വരേണ്ടതാണ്. ഇതാണ് രണ്ട് ശതമാനത്തില്‍ ഒതുങ്ങിയത്. മാത്രമല്ല, അവസാന പാദത്തില്‍ വലിയ നഷ്ടം നേരിടുകയും ചെയ്തു. നിക്ഷേപ തോത് 70 ശതമാനം ഇടിഞ്ഞു. ഇസ്രായേലിന്റെ കയറ്റുമതി 18.3 ശതമാനം ഇടിഞ്ഞു. ഇറക്കുമതി 42.4 ശതമാനമായി. വിമാനങ്ങള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് കയറ്റുമതിയും ഇറക്കുമതിയും പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം. ചരക്കു കപ്പലുകള്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്ത് നിര്‍ത്തിവച്ചതും തിരിച്ചടിയായി. ചെങ്കടലില്‍ ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ യമനിലെ ഹൂതി വിമതര്‍ ആക്രമിക്കുകയാണ്.
ഇസ്രായേലിന്റെ കയറ്റുമതി 18.3 ശതമാനം ഇടിഞ്ഞു. ഇറക്കുമതി 42.4 ശതമാനമായി. വിമാനങ്ങള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് കയറ്റുമതിയും ഇറക്കുമതിയും പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം. ചരക്കു കപ്പലുകള്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്ത് നിര്‍ത്തിവച്ചതും തിരിച്ചടിയായി. ചെങ്കടലില്‍ ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ യമനിലെ ഹൂതി വിമതര്‍ ആക്രമിക്കുകയാണ്.
ഇതോടെ ഇസ്രായേലിലേക്ക് വരുന്ന ചരക്കു കപ്പലുകള്‍ പിന്നാക്കം പോയി. മാത്രമല്ല, വരാന്‍ തയ്യാറായ കപ്പലുകളാകട്ടെ, ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തുകയും ചെയ്തു. ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്ക വഴി കപ്പലുകള്‍ വരാന്‍ തുടങ്ങിയതോടെ ചെലവ് വര്‍ധിച്ചു. ഇതെല്ലാം ഇസ്രായേലില്‍ വിലക്കയറ്റത്തിന് ഇടയാക്കി. ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന വലിയൊരു വിഭാഗം പലസ്തീന്‍കാരായിരുന്നു. യുദ്ധം തുടങ്ങിയതോടെ ഇവര്‍ക്ക് ജോലിക്ക് വരാന്‍ പറ്റാതായി. ഇത് തൊഴില്‍ വിപണിയെ ശരിക്കും ബാധിച്ചു.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഇസ്രായേലിലേക്ക് ജോലി തേടി പോകുന്ന നിരവധി പേരുണ്ട്. യുദ്ധം തുടരുന്നതിനാല്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ഇസ്രായേലിലെ ഹൈഫ തുറമുഖം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുന്നില്ല. ഹമാസിനെ പരാജയപ്പെടുത്താനോ ഹമാസ് നേതാക്കളെ പിടികൂടാനോ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവര്‍ത്തിക്കുന്നത്. ഇതിനകം 30000 പേര് ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക