ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാന നഗരം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഭക്തര്‍ക്കും, യാത്രക്കാര്‍ക്കും കൃത്യമായ നിര്‍ദ്ദേശങ്ങളാണ് പൊലീസ് നല്‍കിയിട്ടുള്ളത്. മോഷണം, പിടിച്ചുപറി തുടങ്ങിയ ശ്രമങ്ങള്‍ നടക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെ വേണം പൊഭങ്കാലയ്‌ക്കെത്താന്‍ എന്നാണ് നിര്‍ദേശം. അതേസമയം, സോഷ്ല്‍ മീഡിയകളിലൂടെ പോലീസിന്റേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ചില വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കാനേ വഴി വെയ്ക്കു.
അത്തരത്തില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് പൊങ്കാലയ്‌ക്കെത്തുന്നവര്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുത്ത് സൂക്ഷക്കണമെന്ന വാര്‍ത്ത. ഇത് പോലീസിന്റെ അറിവോടെയല്ല, പ്രചരിക്കുന്നതെന്നാണ് പോലീസ് ആസ്ഥാനത്തു നിന്നും ലഭിക്കുന്ന വിവരം. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പൊതു ജനം തള്ളിക്കളയണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പോജില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഫോട്ടോകള്‍ അലല്ലാതെ മറ്റൊരാളുടെയും പേരില്‍ വരുന്ന വാര്‍ത്തകളുമായി പോലീസിന് ബന്ധമില്ലെന്നും മുന്നറിയിപ്പ് നല്‍കുകയാണ്.
എന്നാല്‍, മിക്ക വാര്‍ത്തകളും പ്രചരിക്കുന്നത് പോലീസിന്റെ വെബ്‌സൈറ്റില്‍ നിന്നും എചുക്കുന്ന പോസ്റ്ററുകള്‍ വെച്ചാണ്. ഇത് ശരിയായ നടപടിയല്ല. അത്തരം പോസ്റ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ സൈബര്‍ കുറ്റകൃത്യം ഉള്‍പ്പെടുത്തി നിയമനടപടി എടുക്കുമെന്നും പോലീസ് പറയുന്നു. വ്യാജ നിര്‍മ്മിതി നടത്തുന്നവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പൊലീസിന്റെ സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്നും ലഭിക്കുന്ന വിവരം. ആറ്റുകാല്‍ ക്ഷേത്ര പരിസരച്ച് പോക്കറ്റടിയും, മാല പിടിച്ചു പറിക്കുന്നവരുടെയും, കുട്ടികളുടെ ആഭരണങ്ങള്‍ തട്ടിയെടുക്കുന്നവരുടെയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ പൊങ്കാല സമയത്ത് ഉണ്ടാകുന്ന തിക്കിലും തിരക്കിലും മോഷണം നടത്തി പിടിക്കപ്പെട്ടവരുടെ ഫോട്ടോകളാണ്. ഇത് ഭക്തര്‍ക്ക് കൂടുതല്‍ ജാഗ്രതയുണ്ടാക്കാനാണ് പോസ്റ്റര്‍ ആക്കിയത്. എന്നാല്‍, ഈ പോസ്റ്റര്‍ ഉപയോഗിച്ച് പോലീസ് പ്രത്യേക സോഷ്യല്‍ മീഡിയാ പ്രചാരണം നടത്തിയിട്ടില്ലെന്നും പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















