എല്ലായിടത്തും ചൂട് കനക്കുകയാണ്. മാർച്ച് ആകുമ്പോഴേക്കും ചൂട് ഗണ്യമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൂട് കൂടും തോറും ജീവിത ചര്യകളും മാറി തുടങ്ങും. ചിലപ്പോഴൊക്കെ നല്ല ചൂട് അനുഭവപ്പെടുമ്പോൾ നമുക്ക് ദേഷ്യം വരും. കാലാവസ്ഥയ്ക്കനുസരിച്ചു മനുഷ്യർക്ക് ബിഹേവിയറൽ മാറ്റങ്ങൾ ഉണ്ടാകും. ഈ കനത്ത കൂടാത്ത നിന്നും രക്ഷപെടാൻ ഒരു ട്രിപ്പ് പോയാലോ?
ശ്രീനഗര്‍
മാർച്ചിൽ പോകാൻ ഏറ്റവും മികച്ച ഇടം ശ്രീനഗറാണ്.സ്കീയിങ്, സ്നോ ബേസ്ബോള്‍, സ്നോ ഷൂയിങ്, ഐസ് ഹോക്കി തുടങ്ങിയ അടിപൊളി വിന്റര്‍ ഗെയിമുകളില്‍ പങ്കെടുക്കുവാന്‍ അവസരവും മാർച്ചിൽ ശ്രീനഗറിൽ എത്തിയാൽ ലഭിക്കും. ശ്രീനഗറിലെ ഭൂപ്രകൃതി എക്കാലവും യാത്രക്കാരെ കൊതിപ്പിക്കുന്നതാണ്.
കൂര്‍ഗ്
കേരളം ചുട്ടുപൊള്ളുമ്പോള്‍ എളുപ്പത്തില്‍ പോയി ചില്ലാകുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് തൊട്ടടുത്തു തന്നെയുള്ള കൂര്‍ഗ്. കോടമഞ്ഞും പച്ചപ്പും തേയിലത്തോട്ടങ്ങളും കാപ്പി പ്ലാന്‍റേഷനും എല്ലാമായി എപ്പോഴും കുളിരു നിറഞ്ഞ കാലാവസ്ഥയാണ് കൂര്‍ഗിന്റെ പ്രത്യേകത. ഇന്ത്യയിലെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന ഇവിടം ഏതുതരത്തിലുള്ള യാത്രകള്‍ക്കും പറ്റിയ സ്ഥലമാണ്. കുറേയധികം സ്ഥലങ്ങള്‍ കാണുവാനുണ്ടെന്നു മാത്രമല്ല, അവിടെയെല്ലാം വ്യത്യസ്തങ്ങളായ കുറേയധികം അനുഭവങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ട്രക്കിങ് റൂട്ടുകളും ഇവിടെ ധാരാളമുണ്ട്.
ഊട്ടി
മാർച്ചിലെ ഏറ്റവും മികച്ച കാലാവസ്ഥയാണ് ഊട്ടി അവതരിപ്പിക്കുന്നത്, പകലും രാത്രിയും മിതമായ താപനിലയാണ്. അതുകൊണ്ടു തന്നെ തീവ്രമായ കലാവസ്ഥ പ്രശ്നങ്ങളില്ലാതെ ഊട്ടി കണ്ടുതീര്‍ക്കാം. മാത്രമല്ല, ഓഫ്സീസണ്‍ സമയമായതിനാല്‍ തിരക്കില്ലാതെ കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാനും കുറഞ്ഞ ചിലവില്‍ യാത്ര പൂര്‍ത്തിയാക്കുവാനും സാധിക്കുകയും ചെയ്യും.
കൊല്‍ക്കത്ത
സഞ്ചാരികളെ കൊല്‍ക്കത്തയോളം ആവേശഭരിതരാക്കുന്ന വേറെ നഗരമില്ല. സന്തോഷങ്ങളുടെ നഗരമായ ഇവിടം എന്നും സഞ്ചാരികള്‍ക്ക് ഒരു തുരുത്താണ്. സാധാരണ ചൂടും ഈര്‍പ്പവും നിറഞ്ഞു നില്‍ക്കുന്ന ഇവിടുത്തെ കാലാസ്ഥ മാര്‍ച്ച് മാസത്തില്‍ മികച്ചതാണ്.
- read more….
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
- കാനഡയും, സിംഗപ്പൂരും ലിസ്റ്റിലുണ്ട്; ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?
- ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു: കങ്കണ റണൗട്ട്| Kangana Ranaut
- വ്യാജ മരണവാർത്തയ്‌ക്ക് ശേഷം ആദ്യമായി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടു നടി പൂനം പാണ്ഡെ| Poonam Pandey Video
- നിരവധി പേരുടെ പരാതി; ജെമിനി താത്കാലികമായി നിർത്തുന്നു: ഗൂഗിൾ
കറങ്ങിനടക്കുവാന്‍ മാര്‍ച്ച് മാസമാണ് കൊല്‍ക്കത്തയില്‍ ഏറ്റവും അനുയോജ്യം . ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സമയമായതിനാല്‍ തന്നെ തിക്കും തിരക്കും പ്രതീക്ഷിച്ചു വേണം യാത്ര ചെയ്യുവാന്‍. കൊല്‍ക്കത്തയിലെ ആഘോഷങ്ങളുടെ സമയം കൂടിയാണിത്. ഹോളിയും ബസന്ത് പൗര്‍ണ്ണമിയും ഒക്കെ മാര്‍ച്ച് മാസത്തിലാണ്. ഹോട്ടലുകളിലെ തിരക്കേറിയ താമസത്തേക്കാള്‍ നല്ലത് റിസോര്‍ട്ടുകളും ഹോം സ്റ്റേകളും തിരഞ്ഞെടുക്കുന്നതായിരിക്കും.
ഗോവ
മാര്‍ച്ച് അല്‍പം ഡ്രൈ മാസമാണെങ്കിലും ഗോവ മാര്‍ച്ചിലും ചില്‍ ആണ്. സഞ്ചാരികള്‍ വളരെ കുറച്ചുമാത്രം എത്തിച്ചേരുന്ന സമയമായതിനാല്‍ ബീച്ചുകളും മറ്റും തിരക്കില്ലാതെ കിട്ടും എന്നതു തന്നെയാണ് ഈ യാത്രയുടെ പ്രത്യേകത. ബീച്ചുകള്‍ മാത്രമല്ല, മറ്റു ചരിത്ര സ്ഥാനങ്ങളും കോട്ടകളും ദേവാലയങ്ങളുമെല്ലാം സമയമെടുത്ത് തന്നെ ആസ്വദിച്ചുവരുവാനും ഈ മാര്‍ച്ച് മാസത്തിലെ ഗോവ യാത്ര സഹായിക്കും.
ചാംപനീര്‍
പ്രസിദ്ധമായ ചംപനീര്‍- പാവ്ഗഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ് ആണ് മാര്‍ച്ച് മാസയാത്രയിലെ മറ്റൊരു ഹൈലൈറ്റ്. യുനസ്കോയുടെ ലോകപൈതൃക സ്മാകരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവിടം അഹമ്മദാബാദില്‍ നിന്നും 145 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിലെ സ്മാരകങ്ങളും മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങളും ഉൾപ്പെടുന്ന നിരവധി ചരിത്ര സൈറ്റുകൾ ഇവിടെ കാണുവാനുണ്ട്. കടുത്ത വേനല്‍ മാര്‍ച്ച് മാസം കഴിഞ്ഞ് എത്തുന്നതിനാല്‍ ഇവിടേക്ക് വരുന്നുണ്ടെങ്കില്‍ കഴിവതും മാര്‍ച്ചിലോ അതിനു മുന്‍പോ വരുവാന്‍ ശ്രദ്ധിക്കുക.
travel destinations