കാലാവസ്ഥയ്ക്ക് അനുസരിച്ചും, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചു പലപ്പോഴും വായിൽ നിന്നും ദുർഗന്ധം വരാറുണ്ട്. എന്നാൽ വായിൽ ഉണ്ടാകുന്ന ദുർഗന്ധം പലപ്പോഴും വരാനിരിക്കുന്ന അസുഖങ്ങളുടെ സൂചന കൂടിയുമാണ്. ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും തള്ളി കളയരുത്. കൃത്യമായ രോഗനിർണ്ണയം അപകടകരമായ അവസ്ഥകളിൽ നിന്നും അതിജീവിക്കാൻ സഹായിക്കും
ലക്ഷണങ്ങൾ പലവിധം
വായ്നാറ്റം പ്രമേഹത്തിന്റെ ലക്ഷണമായി വരാം
വായ് വരണ്ടതായി അനുഭവപ്പെടുന്നു( രാവിലെ എഴുന്നേൽക്കുമ്പോൾ)
മോണ രോഗങ്ങൾ വായ്നാറ്റം ഉണ്ടാക്കുന്നു
മോണയിൽ നിന്നും രക്തം രക്തം വരുന്നു
വായയിലെ പാടുകൾ
ഓറൽ കാൻഡിഡിയാസിസ് എന്നും അറിയപ്പെടുന്ന വായയിലെ പൂപ്പൽ അഥവാ ഓറൽ ത്രഷ് ഒരു ഫംഗസ് അണുബാധയാണ്. പ്രമേഹരോഗികളായ ആളുകൾ പലപ്പോഴും അണുബാധകൾക്കെതിരേ പോരാടാൻ ആൻറിബയോട്ടിക്കുകൾ കഴിക്കാറുണ്ട്. ഇതുമൂലം വായിലും നാവിലും ഫംഗസ് അണുബാധയുണ്ടാവാൻ സാധ്യതയേറെയാണ്. വായ, നാവ്, മോണ, കവിൾ, വായയുടെ മേൽഭാഗം എന്നിവയിൽ വേദനയുള്ള വെള്ളയും ചുവപ്പും ഉള്ള പാടുകൾ വായയിലെ പൂപ്പലിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഈ പാടുകൾ വ്രണങ്ങളായി മാറാൻപോലും കാരണമാവും. വായയുടെ നല്ല ശുചിത്വം പാലിക്കുന്നത് ഇത്തരം അണുബാധ ഒഴിവാക്കാൻ സഹായിക്കും.ത് അൾസർ, അണുബാധ, പല്ല് നശിക്കൽ എന്നിവയ്ക്കും കാരണമാകും.
വായ്നാറ്റം
തുടർച്ചയായി വായ്നാറ്റം നില നിൽക്കുന്നുണ്ടെങ്കിൽ ഡോക്ട്ടറുടെ നിർദ്ദേശം തേടുക.
പ്രതിവിധികൾ
ദിവസവും രണ്ട് തവണയെങ്കിലും പല്ല് തേക്കുക. അതുപോലെ ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.
വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ പതിവായി വെള്ളം കുടിക്കുക.
വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ തുടങ്ങിയ ചില ഭക്ഷണങ്ങളും വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. ഇവ കഴിച്ചാല്‍ വായ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകാന്‍ മറക്കരുത്.
പുകവലി ഉപേക്ഷിക്കുക. കാരണം പുകവലി മൂലവും വായ്നാറ്റം ഉണ്ടാകാം.
ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.
വായ്നാറ്റത്തെ അകറ്റാനുള്ള നല്ലൊരു പ്രതിവിധിയാണ് പെരുംജീരകം. അതിനാല്‍ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
Bad breath