അമുക്കുരം അഥവാ അശ്വഗന്ധ നിരവധി ഔഷധ ഫലങ്ങൾ ഉള്ള സസ്യമാണ്. ആയുർവേദത്തിൽ ഇവ പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട് അശ്വഗന്ധ മരുന്ന് രൂപത്തിലും, പൊടി, ഗുളികകൾ എന്നിവയുടെ രൂപത്തിലും വിപണിയിൽ വാങ്ങാൻ സാധിക്കും.
അശ്വഗന്ധയുടെ ഗുണങ്ങൾ എന്തെല്ലാം?
സമ്മർദ്ദം
ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് മോഡുലേറ്റ് ചെയ്യുന്നതിലൂടെ വിട്ടുമാറാത്ത സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ അശ്വഗന്ധയ്ക്ക് കഴിയും. സമ്മർദ്ദത്തിന് കാരണമാകുന്ന ശരീരത്തിലെ പ്രധാന ഹോർമോൺ കോർട്ടിസോൾ ആണ്.
ടെസ്റ്റോസ്റ്റിറോൺ
പുരുഷന്മാർക്കുള്ള അശ്വഗന്ധ ഗുണങ്ങളിൽ ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് ഉൾപ്പെടുന്നു. ഉയർന്ന ടെസ്റ്റോസ്റ്റിറോൺ ലെവൽ മികച്ച സെക്‌സ് ഡ്രൈവിന് കാരണമാകുകയും പ്രത്യുൽപാദന ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ലൈംഗിക പ്രകടനം മെച്ചപ്പെടുത്തുന്നു. പുരുഷന്മാർക്കുണ്ടാകുന്ന ഉദ്ധാരണ പ്രശ്‌നങ്ങൾക്ക് നല്ലൊരു മരുന്നാണ് ഇത്. അശ്വഗന്ധയിലെ നൈട്രിക് ഓക്‌സൈഡ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്. കിടക്കാൻ നേരം പാലിൽ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.
ക്യാൻസർ
കാൻസർ പോലുള്ള അപകടകരമായ രോഗങ്ങളിൽ അശ്വഗന്ധയുടെ ഉപയോഗം വളരെ ഫലപ്രദമാണ്. അശ്വഗന്ധ കാൻസർ കോശങ്ങൾ വളരുന്നത് തടയുമെന്നും പുതിയ കാൻസർ കോശങ്ങൾ രൂപപ്പെടാൻ അനുവദിക്കില്ലെന്നും പല ഗവേഷണങ്ങളിലും വ്യക്തമാക്കുന്നു.
- Read more….
- താരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്,തലയിലും സോറിയാസിസ് വരാം: ആരംഭ ലക്ഷണങ്ങൾ ഇവയാണ്
- വിറ്റാമിൻ ഡി ഇല്ലെങ്കിൽ ഇതും സംഭവിക്കാം; ഈ ലക്ഷണങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
- കാലും കയ്യും ഉളുക്കി പിടിക്കുന്നത് അത്ര നിസ്സാരമായി കാണരുത്; പേശികളെ സംബന്ധിച്ച ഈ വിവരങ്ങൾ നിങ്ങൾക്ക് അറിയാമോ?
- EASY SNACK|വൈകിട്ടത്തേക്ക് ഇനി എന്തെളുപ്പം…കുട്ടികൾക്ക് ഇഷ്ടപ്പെട്ട് കഴിക്കാൻ സ്വീറ്റ് ബ്രഡ് ടോസ്റ്റ് !!
- Pizza | ഈസിയായി ഒരു പീറ്റ്സ തയാറാക്കാം
പ്രതിരോധ ശക്തി
അശ്വഗന്ധയിൽ അടങ്ങിയിരിക്കുന്ന ഓക്‌സിഡന്റ് ഗുണങ്ങൾ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് ശരീരത്തിന് ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള ശക്തി നൽകുന്നു. വെളുത്ത രക്താണുക്കളെയും ചുവന്ന രക്താണുക്കളെയും വർധിപ്പിക്കാൻ അശ്വഗന്ധ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ഉറക്കം
ഉറക്കമില്ലാത്തവർക്കും, കൃത്യമായി ഉറങ്ങാൻ സാധിക്കാത്തവർക്കും അശ്വഗന്ധ മികച്ച മരുന്നാണ്. ഇത് കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് കാരണമാകുന്നു.
benefits of ashwagandha