പീറ്റ്സമാവ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ
മൈദ -ഒന്നര കപ്പ്
ഈസ്റ്റ് -1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഒലിവ് ഓയിൽ – 3 ടീസ്പൂൺ
ഇളം ചൂടു വെള്ളം -1/2 കപ്പ്
പഞ്ചസാര -2 ടീസ്പൂൺ
ഒറിഗനോ- 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഇളം ചുടു വെള്ളത്തിൽ ഈസ്റ്റ് , ഉപ്പ്, പഞ്ചസാര എന്നിവ ഇട്ട് 5,10 മിനിറ്റ് പൊങ്ങാൻ വെക്കുക. യീസ്റ്റ് പൊങ്ങിയതിനു ശേഷം അത് മൈദയിലേക്ക് ചേർത്ത് കുറച്ച് ഒറിഗനോയും 1 ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി കുഴച്ച്. 3,4 മണിക്കൂർ പൊങ്ങാൻ വെക്കുക.
പിറ്റ്സ സോസ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ
തക്കാളി –2
വെളുത്തുള്ളി – 4അല്ലി
സവാള- 1 ചെറുതായി നുറുക്കിയത്
കാപ്സിക്കം-1/2 കഷ്ണം ചെറുതായി മുറിച്ചത്
ഒറിഗാനോ – 1/2 ടീസ്പൂൺ
ഒലിവ് ഓയിൽ -1 ടീസ്പൂൺ
പച്ചമുളക് – 1
ടൊമാറ്റോ സോസ്- ഒന്നര ടീസ്പൂൺ
ഉപ്പ് –ആവശ്യത്തിന്
സോസിനുള്ള ചേരുവകൾ എല്ലാം കൂടി ഒരുമിച്ചു കുക്കറിൽ ഇട്ടു അര ഗ്ലാസ് വെള്ളം ഒഴിച്ചു 2 വിസിൽ കേൾക്കുന്ന വരെ വേവിക്കുക. അതു തണുത്തതിനു ശേഷം തക്കാളിയുടെ തൊലി ഇളക്കി മാറ്റി മിക്സിയിൽ ഇട്ടു നന്നായി അടിച്ചു എടുക്കുക. സോസ് റെഡി.
പീറ്റ്സ ടോപ്പിങ് ചെയ്യാൻ ആവശ്യമായ ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ വേവിച്ചത് -1 കപ്പ്
സ്വീറ്റ് കോൺ(ഫ്രഷ്)-2 ടേബിൾ സ്പൂൺ
കാപ്സിക്കം – പല നിറത്തിൽ ഉള്ളത്
ബ്ളാക്ക് ഒലിവ് – 10,15 എണ്ണം അരിഞ്ഞത്
മൊസറെല്ല ചീസ് – 200 ഗ്രാം ഗ്രേറ്റ് ചെയ്തത്
പിസ്സ സെറ്റ് ചെയ്യാം
ചൂടായ പാനിൽ ചപ്പാത്തിക്കു പരത്തുന്നതു പോലെ പരത്തി എടുക്കാം. കുറച്ചു കട്ടിയിൽ വേണം. പരത്തി എടുത്ത മാവ് 3 മിനിറ്റ് ഇരു വശവും വേവിച്ച് തീ ഓഫ് ചെയ്യണം. ഫോർക്ക് കൊണ്ട് ചെറുതായി കുത്തി ഇതിനു മുകളിലേക്കു സോസ് ഒഴിച്ച് എല്ലാഭാഗത്തേക്കും സോസ് തേയ്ക്കുക.
അതിന്റെ മുകളിൽ ചീസ് വിതറി ചിക്കൻ, കാപ്സിക്കം അരിഞ്ഞത്, ചിക്കൻ, കോൺ, ഒലിവ്സ് എന്നിവ വെച്ച് അതിന്റെ മേലെ കുറച്ചു കുരുമുളക് പൊടി , ഒറിഗാനോ എന്നിവ ഇട്ടു കൊടുക്കുക. ഏറ്റവും മുകളിൽ ബാക്കി വന്ന മൊസിറല്ല ചീസും ഇട്ടു നന്നായി ഡെക്കറേറ്റ് ചെയ്തെടുക്കുക. മുകളിൽ കുറച്ചു ഒലിവ് ഓയിലും ഒഴിക്കാം. വീണ്ടും പാൻ ചെറു തീയിൽ പത്തു മിനിറ്റ് വേവിച്ചെടുക്കണം.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല് സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- പരീക്ഷാപ്പേടി അകറ്റാം; SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംവിധാനം ഇന്നു മുതൽ
- സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കുന്നത് ജനാധിപത്യത്തിൻ്റെ മരണ മണിമുഴക്കും: ജസ്റ്റിസ് കെ.എം ജോസഫ്
- മണിപ്പുർ കലാപത്തിനു വഴിവച്ച വിവാദ നിർദേശം നീക്കം ചെയ്ത് മണിപ്പുർ ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക