തിരുവനന്തപുരം: കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാൻ ബിജെപിയിൽ ആലോചന. 27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ പരിപാടിയുടെ വേദിയിൽ സ്ഥാനാർഥികളെ അവതരിപ്പിക്കാനാണു ശ്രമം. ഇതിന്റെ ഭാഗമായി കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ്കുമാറിന്റെയും പേരുകൾ പരിഗണനയിലുണ്ട്. ശോഭനയുമായി സുരേഷ് ഗോപി വഴി ചർച്ച നടന്നെന്നാണ് അറിയുന്നത്.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയെങ്കിലും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി.സി.ജോർജ്, ഷോൺ ജോർജ് എന്നീ പേരുകൾ വന്നിട്ടുണ്ട്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയാണ് നല്ലതെന്ന അഭിപ്രായവും ചില നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചാലക്കുടിയിൽ ട്വന്റി ട്വന്റി നേതൃത്വവുമായി ബന്ധപ്പെട്ട് പൊതുസമ്മതനെ കളത്തിലിറക്കുന്ന ചർച്ചകളും നടക്കുന്നുണ്ട്.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക