ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലക യാന്നെക് ഷോപ്മാന്‍ രാജിവച്ചു. വരുന്ന ആഗസ്ത് വരെ കാലവധി അവശേഷിക്കെയാണ് ഷോപ് മാന്‍ ഹോക്കി ഇന്ത്യയ്‌ക്ക്(എച്ച്‌ഐ) രാജി നല്‍കിയത്. ഷോപ്മാന്റെ രാജി ഹോക്കി ഇന്ത്യ സ്വീകരിച്ചു.
മാസങ്ങള്‍ക്കിടെ രണ്ട് അവസരങ്ങളാണ് ഇന്ത്യന്‍ വനിതാ ടീമിന് പാരിസ് ഒളിംപിക്‌സ് യോഗ്യത നേടിയെടുക്കാന്‍ ലഭിച്ചത്. ആദ്യം ഹാങ്‌ചോ ഒളിംപിക്‌സില്‍. പിന്നെ കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന എഫ്‌ഐഎച്ച് ഒളിംപിക് യോഗ്യത പോരാട്ടത്തില്‍. രണ്ടാമത്തെ അവസരത്തില്‍ ഇന്ത്യന്‍ മുന്നേറുമെന്നാണ് കരുതിയത്. പക്ഷെ സെമിയില്‍ ജപ്പാനോട് പരാജയപ്പെട്ട് അവസരം പാഴാക്കി. ഇത് ഷോപ്മാന് നേര്‍ക്കുള്ള വിമര്‍ശനം ശക്തിപ്പെടുത്തിയിരുന്നു.
നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ഈ പരിശീലകയ്‌ക്ക് കീഴില്‍ ഇന്ത്യ കളിച്ച 74 മത്സരങ്ങളില്‍ 38 വിജയം സ്വന്തമാക്കി. 17 എണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ 19 എണ്ണത്തില്‍ പരാജയപ്പെട്ടു. ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ടീമിന് സ്വര്‍ണം നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നു.
Read more…
- സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്